ആ വായനയൊന്നുമല്ല ഇ വായന

യുക്തിക്കും സർഗാത്മതയ്ക്കുമിടയിൽ പുതിയൊരു ലോകക്രമം രൂപപ്പെട്ടിരിക്കുകയാണ്. പഴയ ലോകത്തെയും ദർശനങ്ങളെയും പുതിയ വെളിച്ചത്തിലാണ് ഈ കാലം പുനർവായിക്കുന്നത്. സ്വാതന്ത്ര്യവും പൗരന്മാരുടെ മൗലികമായ ആവിഷ്കാരങ്ങളും ആഗോളതലത്തിൽ തന്നെ വലിയ ഭീഷണികളിലൂടെയും സമ്മർദ്ദങ്ങളിലൂടെയുമാണ് കടന്നു പോകുന്നത്.ഈ കാലഘട്ടത്തിൽ, സർഗാത്മകമായ ആവിഷ്കാരങ്ങൾ  പുതിയ 'അനിവാര്യതകൾ ' ( Necessity) തേടുകയാണ്. സർഗാത്മക യൗവ്വനം പ്രതീക്ഷകൾ നിറഞ്ഞ പുതിയ പ്രതിവിധികൾ തേടുകയാണ്.ഈ ...

ഇതുകൊണ്ട് എന്താണ് അർഥമാക്കുന്നത്?

ഉദാത്തതയെസ്സംബന്ധിക്കുന്ന ഒരു അവകാശവാദവും റീഡ് വിഷൻ മുന്നോട്ടു വെക്കാനാഗ്രഹിക്കുന്നില്ല. മനുഷ്യർ അവരുടെ അനുഭവം കൊണ്ട് ലോകത്തെ നിർവ്വചിക്കുന്ന കാലമാണിത്. അനുഭവമെന്നത് തന്നെ സർഗാത്മകതയുടെ ആദ്യ കാരണമായി മാറുന്നു;  നിലനിൽക്കുന്നതിൻ്റെയും അതിജീവനത്തിൻ്റെയും. സർഗാത്മകമായ പുതിയ വാസസ്ഥലമാണ് സൈബർ ലോകം. 'ഇതു കൊണ്ട് എന്താണ് അർഥമാക്കുന്നത്?' എന്ന് ശബ്ദതാരാവലി മുന്നിൽ വെച്ച് മനസ്സിലാക്കേണ്ട ഒന്നും ഇതിലുണ്ടാവരുത് എന്നാഗ്രഹിക്കുന്നു, എന്നാൽ, ...

എനിക്ക് ചിലതൊക്കെ പറയാനുണ്ട്

ഇതാണെന്റെ വീട്ടിലേക്ക് വരാനുള്ള ഗെയ്റ്റ്. ഗെയ്റ്റ് പകൽ മുഴുവൻ തുറന്നുകിടക്കും. ബോൾട്ട് ചെയ്യാറില്ല. ഒന്ന് മെല്ലെ തള്ളിയാൽ മതി. വീടിന്റെ മുറ്റം വരെ വെട്ടുകല്ലുകൾ പാകിയ നടവഴിയുണ്ട്. വന്നോളൂ. ഞാൻ വീട്ടിൽ തന്നെയുണ്ട്. ഇതാണെന്റെ വീട്. ഞാനീ വീടിന്റെ ചെറിയ വരാന്തയിലിരിക്കുന്നുണ്ട്. അടച്ചിടൽ കാലമായതിനാൽ അത്യാവശ്യങ്ങൾക്ക് മാത്രമേ ഞാൻ പുറത്ത് പോകാറുള്ളൂ. വീട്ടിൽ ഞാൻ മാസ്‌ക് ...

റസാക്ക് കോട്ടക്കൽ മനോഹരമായ ഒരു കഥയാണ്

ചിലരുണ്ട്. നാം കാണണം, പരിചയപ്പെടണം എന്നൊക്കെ ആഗ്രഹിക്കുന്നവർ. അവർ ജീവിതത്തിൻ്റെ ചില ഘട്ടത്തിൽ നമ്മുടെ പരിചയ സീമയിലേക്ക് നമ്മൾ ആവശ്യപ്പെടാതെ തന്നെ കടന്നു വരും. അധികമൊന്നും നമ്മോടൊപ്പം അവരുണ്ടാവില്ല. വളരെ വേഗത്തിൽ അവർ പിരിഞ്ഞു പോവുകയും ചെയ്യും.പക്ഷെ, നാം നമ്മുടെ ജീവിതകാലം മുഴുവൻ അവരെക്കുറിച്ചോർക്കും. അവരുടെ മധുര സ്മരണകൾ നമ്മുടെ ജീവിതത്തിൽ നിന്ന് ഒരിക്കലും മാഞ്ഞു ...

കുളിമുറിയിലെ പാട്ടുകള്‍

സൗന്ദര്യാസ്വാദകയായ ഒരു പെണ്ണിന് കുളിമുറിയോളം മികച്ച ധ്യാന കേന്ദ്രമില്ല. അടുക്കളയിലും കിടപ്പുമുറിയിലും കിട്ടാത്ത ശീതളിമ അവൾക്കവിടെ കിട്ടും. മുഖചർമ്മത്തെ സംരക്ഷിച്ചു നിർത്തി ആത്മവിശ്വാസം വീണ്ടെടുത്തു തരുന്ന പാർലറാക്കി മാറ്റണം കുളിമുറിയെ . പെൺകുട്ടിയെന്ന ബോധമുണ്ടായ ദിവസം മുതൽ ഞാൻ വീട്ടിലേറ്റവും ഇഷ്ടപ്പെട്ടത് എന്റെ കുളിമുറിയെയാണ്. ചന്ദനവും പച്ചമഞ്ഞളും പാൽപ്പാടയിൽ ചേർത്തരച്ച് മുഖത്തും കഴുത്തിലും പുരട്ടി അതുണങ്ങുന്നതു ...

ഇന്ത്യൻ സർറിയലിസ്റ്റിക് പൈതൃകം ചിത്രകലയിൽ

തുടക്കത്തിൽ തന്നെ സർറിയലിസം എന്ന അതിഭാവുക ചിന്താധാര ജഞാനം കൊണ്ട യൂറോപ്യൻ പശ്ചാത്തലത്തെക്കുറിച്ച് സംക്ഷിപ്തമായി പറയേണ്ടിയിരിക്കുന്നു. ഒന്നാംലോക മഹായുദ്ധം വിതച്ച അതിഘോര വംശഹത്യകളും കെടുതികളും കാരണം യൂറോപ്പാകെ കീഴ്‌മേൽ മറിഞ്ഞുകിടക്കുന്ന അതിദൂഷിത പാശ്ചാത്തലം. രോഷവും പ്രതിഷേധവും പേറി ബുദ്ധിജീവികൾ ഒന്നടങ്കം വിഭിന്നരീതികളിൽ പ്രതികരിച്ചു. അത്തരം പ്രതികരണങ്ങളിലൊന്നായിരുന്നു സർ റിയലിസ്റ്റ് പ്രസ്ഥാനം. 'ദാദായിസ'മായിരുന്നു ആദ്യപടി. 'എക്‌സ്പ്രഷനിസം' ഇതിൽ ...

വീട് വിട്ട് പോകുമ്പോൾ

നേടുന്നവരുടെയും നഷ്ടപ്പെടുന്നവരുടെയും ജീവിതമാണ് പ്രവാസം. എനിക്കു നഷ്ടപ്പെട്ടതു മുഴുവനും ഗ്രാമവും തറവാടും പച്ചയായ ജീവിതവുമാണ്. കുറേ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ചേർന്നതാണ് എന്റെ തറവാട്. മാസത്തിലൊ ആഴ്ച്ചയിലൊ ഒരു മന്ത്രം, അല്ലെങ്കിൽ നേർച്ച കുടുംബത്തിൽ ഉണ്ടാകും. മന്ത്രിക്കാൻ മുല്ലാക്ക വരും. കോഴിമുട്ടയും ചെന്തെങ്ങിന്റെ കരിക്കും നിർബന്ധമാക്കപ്പെട്ട മന്ത്രം. അതിൽ എന്തൊക്കയോ കറുത്ത മഷിയുള്ള പേനകൊണ്ട് കുത്തിക്കുറിക്കും. എഴുത്തുകാരനായി ...

കടൽകഫെ (നോവൽ)

[aux_dropcap style="square" extra_classes=""]ക[/aux_dropcap]ടലിനു അടുത്തായി പുതുതായി പണിയുന്ന നക്ഷത്ര ഹോട്ടലിന്റെ ചുമരുകളിൽ ചിത്രങ്ങൾ വരയ്ക്കാനായിരിന്നു ബർണശ്ശേരിയിലേക്ക് പോയത് . ഇറക്കം കഴിഞ്ഞതും പിന്നെ കയറ്റം എന്നു പറഞ്ഞത് പോലെ ആയിരിന്നു അവിടെ കടൽ. കര കഴിഞ്ഞതും കടൽ. കരയോട് ചേർന്നു കിടക്കുന്ന കടലിൽ കാട്ടാനകൾ കുളിക്കുന്നത് പോലെ അനേകം വലിയ കരിമ്പാറകൾ ഉയർന്നു നിൽക്കുന്നുണ്ടായിരുന്നു . ...