‘കടല മിഠായിയുടെ മധുരം’,
പ്രിയ ചങ്ങാതിമാരെ, എൻ്റെ മകൾ ഗൗരി ഇന്നലെ ഫുൾ A+ നേടി പത്താം ക്ലാസ്സ് പാസ്സായി. 1984 ൽ ഞാൻ പത്താം ക്ലാസ് തോറ്റിരുന്നു.എന്നു വെച്ചാൽ, പരാ"ജയനാ"യി! 6 തവണയാണ് ഞാൻ എസ്എസ്എൽസി എഴുതിയത്. ഏഴാമത്തെ തവണ ജയിക്കാനായി ജനിച്ചവനായി. സ്വന്തമായി മൂന്ന് SSLC ബുക്കുകൾ സ്വന്തമാക്കിയ അപൂർവ്വം ഇന്ത്യക്കാരിലൊരാൾ ആണ് ഞാൻ. 1973ൽ കോഴിക്കോട്ടെ ...