‘കം സെന്റി ദക്തൂറ?’
കം സെന്റി ദക്തൂറ?എത്ര സെന്റിമീറ്റർ ഗർഭ പാത്ര വികസനമായെന്നാണ് ചോദ്യം. വീടടുത്താണ്. കാറുണ്ട്. പോയിട്ടു കുറച്ചു കഴിഞ്ഞുവരാം.പത്തു സെന്റിമീറ്റർ ഗർഭപാത്ര വികസനമായാലാണ് പ്രസവമുണ്ടാവുകയെന്നും ഓരോ സെന്റിമീറ്റർ വികസനത്തിനും ഏകദേശം ഒരു മണിക്കൂറോളമെടുക്കുമെന്നൊക്കെയുള്ള പ്രായോഗിക പരിജ്ഞാനമൊക്കെ അവർക്കുണ്ട്. നല്ല വേദനയുണ്ടെങ്കിൽ ഈ ഒരു മണിക്കൂർ നിയമത്തിനൊന്നും പ്രസക്തിയില്ലെന്നറിയുന്ന ദക്തൂറ വഴങ്ങുന്നില്ല. 'പ്രശ്നങ്ങളുണ്ടാകാം. അഡ്മിറ്റ് ചെയ്യുകയാണ് നല്ലത്. 'വേണ്ട ...