film_fem

Film Female

ടാക്കീസിൽ പോയി സിനിമ കാണുന്ന സ്ത്രീയുടെ കാഴ്ചയിലെ ഉൾക്കാഴ്ചകൾ എന്താണ്? ഹോം തിയേറ്ററാകുന്ന കാലത്ത് ‘ തിയേറ്റർ ‘ നൽകിയ ഓർമകൾ? തിരശ്ശീലയിലെ സിനിമകൾ കൈപ്പിടിയിൽ വെച്ചു കാണാവുന്ന സിനിമാക്കാലത്തെത്തുമ്പോൾ റീഡ് വിഷൻ തുടങ്ങുന്ന പുതിയ സംവാദം:

Film
Female

ഒന്ന്:
സിനിമാ ടാക്കീസ് അനുഭവമെന്താണ്? അതായത്, ആദ്യം സിനിമയ്ക്ക് പോയ അനുഭവം? ആ ദിവസത്തെക്കുറിച്ചുള്ള ഓർമ്മ ? കണ്ട പടം?

രണ്ട്:
തനിച്ചു പോയി കണ്ട ആദ്യ സിനിമ? ക്യൂവിലെ ‘ആൺ കൂട്ടത്തെ ‘ കണ്ടപ്പോൾ എന്തു തോന്നി? ഒരു സ്ത്രീ ക്യൂവിൽ നിൽക്കുമ്പോൾ ഉള്ള അനുഭവം?

മൂന്ന്:
സിനിമയിലെ പ്രണയം എത്ര വരെ സ്വാധീനിച്ചിട്ടുണ്ട്. ആരുടെയും ജീവിതത്തിൽ ഒരിക്കലും സംഭവിക്കാത്തതാണോ സിനിമയിലെ പ്രണയങ്ങൾ? ഏതെങ്കിലും സിനിമയിലെ നായകനെ / കാമുകനെ കണ്ടിട്ട് ‘അങ്ങനെയൊരു കാമുകൻ എനിക്കുണ്ടായിരുന്നെങ്കിൽ ‘ എന്ന് തോന്നിയിട്ടുണ്ടോ?

നാല്:
എത്ര മാരകമായ രീതിയിൽ കുടുംബ വിരുദ്ധവും സ്ത്രീ വിരുദ്ധവുമാണ് ഇന്ത്യൻ / മലയാള സിനിമകൾ?

അഞ്ച്:
സ്റ്റണ്ട് / ആക്ഷൻ ഇത് ‘പുരുഷന്മാർ ‘ മാത്രം നടത്തുന്നതാണല്ലൊ ഏതാണ്ട് എല്ലാ സിനിമകളിലും. ആക്ഷൻ എന്താ സ്ത്രീകൾക്ക് പറ്റില്ലേ? മമ്മൂട്ടിയോടൊപ്പം/ ലാലിനൊടൊപ്പം ‘സ്റ്റണ്ട് ‘ ചെയ്യുന്ന സ്ത്രീയെ സങ്കൽപിക്കാനാവുമോ?

ആറ് :
‘പരാജിത / ദു:ഖിത / വിധേയ’ – ഇതാണല്ലൊ സിനിമകളിലെ ആവർത്തിക്കുന്ന സ്ത്രീ ഭാവം. മിക്കവാറും വിങ്ങിപ്പൊട്ടുന്ന മുഖം …
എത്ര വരെ സ്ത്രീ വിരുദ്ധതയുണ്ട് ,സിനിമകളിലെ സ്ത്രീകളിൽ?

ഏഴ് :
‘ഫിലിം ഫെസ്റ്റ് ‘ എന്ന അനുഭവം. അവിടെ ‘ആൺ രക്ഷാകർതൃത്വത്തിൻ്റെ ‘ തുറിച്ചു നോട്ടങ്ങൾ ഉണ്ടാവാറുണ്ടോ?

എട്ട്:
തിയേറ്ററിൽ എത്ര വരെ ‘ തുല്യത ‘ ഫ്രീഡം’ അനുഭവിക്കുന്നു? വീടു വിട്ടു മൂന്ന് മണിക്കൂർ ഇരിക്കുമ്പോൾ ഉള്ള അനുഭവം?

ഒമ്പത് :
ഒ.ടി.ടി. പ്ലാറ്റ് ഫോമിൽ സിനിമാസ്വാദനം എങ്ങനെ? വീട് തീയേറ്റർ ആവുമ്പോൾ എന്തു തോന്നുന്നു?

പത്ത്:
‘പ്രേക്ഷക ‘എന്ന നിലയിൽ പൊതുവായി തോന്നുന്ന കാര്യങ്ങൾ…

Comments are closed.