പാർട്ടി
മാമുക്കോയ
പാർട്ടി എന്ന വാക്കിൻ്റെ അർഥം ഇന്ന് രാഷ്ട്രീയമാണ്. പണ്ട് ടീ പാർട്ടി, മങ്ങലത്തിലാണെങ്കിൽ ആണിൻ്റെ പാർട്ടി, പെണ്ണിൻ്റെ പാർട്ടി, മങ്ങലത്തിന് വിളിച്ചിട്ടു പോകുന്ന ആൾക്കാർക്കാണെങ്കിൽ വിളിച്ച പാർട്ടി, വിളിക്കാതെ പോയവരാണെങ്കിൽ വിളിക്കാത്ത പാർട്ടി, ഇങ്ങനെ പറയും. ചില ദിവസങ്ങളിൽ വൈകുന്നേരം വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പറയും: ഇന്ന് ഞാൻ രാത്രി ഭക്ഷണത്തിനുണ്ടാവില്ല. രാത്രി ഒരു പാർട്ടീണ്ട്. ”
പൊതുവായ ഒരു വാക്കായി പാർട്ടി മാറി. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുന്നു. പാർട്ടി ഒരു പൊതുവാക്കായി മാറുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി ,പാർട്ടി കോൺഗ്രസ് നടത്തുമ്പോഴാണ്. കോൺഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി. ഒക്കെ പാർട്ടികളാണ്. എന്നാൽ പാർട്ടി സമ്മേളനം നടത്തുമ്പോഴാണ് അത് ഒരു പൊതു വാക്കായി പറയുന്നത്.ഇ.എം.എസ്സിനെ നമ്മൾ പൊതുമുതൽ എന്നു പറയാറുണ്ടല്ലൊ, അതു പോലെ.
പാർട്ടി ഒരു കൂട്ടായ്മയാണ്. ആ കൂട്ടായ്മ ഒപ്പം നിൽക്കുന്നവരുടെയും എതിരെ നിൽക്കുന്നവരുടെയും ശബ്ദം കേൾക്കണം. അങ്ങനെയാവുമ്പോഴാണ് ‘പാർട്ടി ‘ ഒരു പൊതുവാക്കായി മാറുന്നത്.
എല്ലാ പാർട്ടികൾക്കും പാർട്ടികോൺഗ്രസ്സിനും അഭിവാദ്യങ്ങൾ. എന്തുകൊണ്ടെന്നാൽ ഒരു പാർട്ടിയുടെ നയം തെറ്റാണെന്ന് മറ്റൊരു പാർട്ടി ചൂണ്ടിക്കാട്ടുമ്പോൾ ആ പാർട്ടി നയത്തോടൊപ്പം നിൽക്കണം. ഒരു പാർട്ടിയും ശാശ്വതമായ ശരി മാത്രം പറയണമെന്നില്ലല്ലൊ. അതുകൊണ്ടാണ് എല്ലാ പാർട്ടികളെയും അഭിവാദ്യം ചെയ്യുന്നത്.
Add a Comment