- പെൺകുട്ടി / സ്ത്രീ എന്ന നിലയിൽ നഗ്നയായി അവസാനം മഴയത്ത് കുളിച്ച ഓർമ? നിറഞ്ഞ കുളത്തിൽ നീന്തിയ ഓർമകൾ?
- ആൺകുട്ടികൾ നീന്താൻ പോകുമ്പോൾ അത് കണ്ട് കൊതി തോന്നിയിട്ടുണ്ടോ? അങ്ങനെയാവാൻ കഴിയാത്ത നിരാശകൾ?
- മഴയത്ത് യാത്ര ചെയ്തിട്ടുണ്ടെങ്കിൽ, ഏറ്റവും ഇഷ്ടപ്പെട്ട യാത്ര?
- മഴ നനഞ്ഞതിന് അമ്മയിൽ / അച്ഛനിൽ നിന്ന് തല്ല് കിട്ടിയിട്ടുണ്ടോ?
- ഒരു ആൺ മഴ നനയുന്നത് പോലെയല്ല, കേരളത്തിൽ പെൺ മഴ നനയുന്നത്. തുറിച്ച ആൺ നോട്ടങ്ങളാൽ ചൂളിപ്പോയിട്ടുണ്ടോ?
- മഴ, കട്ടൻ ചായ, ജോൺസൺ മാഷ് ‘ .എന്നാൽ സ്ത്രീ ഉണ്ടാക്കിയ കട്ടൻ ചായ മോന്തി മഴ നോക്കി രസിക്കുന്ന പുരുഷനെക്കുറിച്ച് എന്ത് തോന്നുന്നു? സ്വന്തമായി കട്ടൻ ചായ ഉണ്ടാക്കി മഴ നോക്കി രസിക്കുമോ പെൺകുട്ടികൾ ?
- ജോൺസ് കുടകൾ, ജോൺസൺ മാഷ് പാട്ടുകൾ – കുട പിടിച്ചു തുള്ളിച്ചാടുന്ന ജോൺസ് / പോപ്പി കുടകൾ നൽകിയ ആവേശം?
- പെൺകുട്ടി / സ്ത്രീകൾ മഴ നനയുമ്പോൾ പൊതുവായി തോന്നിയ കാര്യങ്ങൾ? സിനിമയിൽ ഇഷ്ടപ്പെട്ട മഴ ?
ഇന്നു മുതൽ
വായിക്കൂ,
മഴ
സ്ത്രീ, ശരീരം, ബോധം