ലളിത
കൂടെയുണ്ട്
മാമുക്കോയ
ഞാനിപ്പം ദുബായിലാണ്.
പക്ഷെ, ഇന്നലെ വൈകുന്നേരം ലളിത മരിച്ചത് ഞാനും അറിഞ്ഞു. അവരെപ്പറ്റി പറയുകയാണെങ്കിൽ അപാര കഴിവുകളുള്ള ഒരു നടിയാണ്. നാടക സ്റ്റേജിലാണ് അവരുടെ ലൈഫ് മൊത്തത്തിലും.. അതിൽ നിന്ന് വന്നിട്ടുള്ള എക്സ്പീരിയൻസ് അവർക്ക് സിനിമയിൽ ഒരുപാട് ഗുണം ചെയ്തു.അതു കൊണ്ടു തന്നെ അവർ ഏറ്റവും വലിയ നടിയായിരുന്നെന്ന് നമുക്ക് പറയാൻ പറ്റും.
എന്നെ സംബന്ധിച്ചിടത്തോളം ഞാനഭിനയിച്ച ഒട്ടുമിക്ക പടങ്ങളിലും ഒരു ,എൺപൺതു ശതമാനം സിനിമയിൽ ലളിത കൂടെയുണ്ട്. സത്യൻ അന്തിക്കാടിൻ്റെ എല്ലാ പടങ്ങളിലും. അങ്ങനെ ഒരു പാടു പടങ്ങളിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചു. അഭിനയിക്കുക മാത്രമല്ല, ലളിതയായാലും ഭരതനായാലും അവരുടെ മക്കളായാലും നമ്മൾ ഒരു കുടുബം പോലെയുള്ള ബന്ധത്തിലും സൗഹൃദത്തിലുമായിരുന്നു.അവരൊക്കെ പോകുമ്പോൾ കലാ രംഗത്തിന് തീരാ നഷ്ടമാണെന്ന്. അത് പോലെ നമ്മുടെ സൗഹൃദത്തിൽ നിന്ന് പോയല്ലൊ എന്ന വിഷമവും. ദു:ഖത്തിൽ പങ്കു ചേരുന്നു.
Add a Comment