football-mamukkoya

കോർണർ കിക്ക്

മാമുക്കോയ

ഒരു ഫുട്ബോൾ ആസ്വാദകൻ എന്ന നിലക്ക് ഈ ടൂർണ്ണമെൻ്റിലെ എല്ലാവരും പ്രതീക്ഷിക്കുന്ന മികച്ച താരങ്ങളും ടീമുമാണ് ബ്രസീൽ, അർജൻ്റീന, ഫ്രാൻസ്. അവർ മുന്നോട്ടു വരിക എന്നതു തന്നെയാണ് ഈ കാത്തിരിപ്പിൻ്റെ സന്തോഷം. കാരണം, ഏറ്റവും നല്ല കളികൾ കാഴ്ചവെക്കുക, അതാസ്വദിക്കുക… ഈ മൂന്നു പേരിലാര് ജയിച്ചാലും സന്തോഷമാണ്.

അതിനവർ അർഹരാണ്.പിന്നെ ഫാൻസ് , അത് മനസ്സിൽ കയറിക്കൂടി അതിൻ്റെ പിന്നാലെ നടക്കുമ്പോ ഇതിനേക്കാൾ നല്ല കളി മറ്റവര് കളിച്ചാലും അംഗീകരിക്കാൻ പ്രയാസാണ്. ഇന്നത്തെ രാഷ്ട്രീയം പോലെ. അതിന് ഞാനില്ല. ഇതില് മൂന്ന് ടീമില് ആര് ജയിച്ചാലും നമുക്ക് ആസ്വദിക്കാൻ തന്നെയാണ്. എല്ലാ വിജയങ്ങളും അവർക്ക് നേരുന്നു.

 

Add a Comment

Your email address will not be published. Required fields are marked *