samvadam

നമ്മുടെ പെൺകുട്ടികളെ മരണമുഖത്തേക്ക് വലിച്ചെറിയുന്നത് ആര്?

മലയാളത്തിൻ്റെ പ്രിയപ്പെട്ട കവി റഫീക്ക് അഹമ്മദ് തുടക്കം കുറിക്കുന്ന റീഡ് വിഷൻ സംവാദം ഇന്നു മുതൽ തുടങ്ങുന്നു.

റീഡ് വിഷൻ മുന്നോട്ടു വെച്ച ചോദ്യങ്ങൾ:

ഒന്ന്: തുടർച്ചയായ സ്ത്രീധന പീഡനങ്ങളിൽ നിന്നും കൊലപാതകങ്ങളിൽ നിന്നും നാം എന്താണ് മനസ്സിലാക്കേണ്ടത്? ‘ശാക്തീകരിക്കപ്പെട്ട സ്ത്രീ’ എന്നത് കേരളത്തിൽ ഇപ്പോഴും ഒരു കെട്ടുകഥയാണോ?

രണ്ട്: ട്രോളുകൾ കണ്ട് ചിരിക്കാൻ മാത്രമുള്ളതാണോ സ്ത്രീകൾക്ക് മൊബൈൽ ഫോൺ ?എന്തുകൊണ്ട് അവർ നേരിടുന്ന ഗാർഹിക ദുരന്തങ്ങൾ കുടുംബത്തിനു മുന്നിൽ വിളിച്ചു പറയുന്നില്ല?

മൂന്ന്: പെൺകുട്ടികളുടെ ‘അമ്മ’മാരുടെ പരാജയം കൂടിയല്ലെ ഇത്? ‘ഭർത്താവിനെ ‘മൂല്യമുള്ള ‘ഉത്തമപുരുഷൻ’ എന്നു പഠിപ്പിച്ചു വെച്ച കുടുംബ ശീലങ്ങളുടെ പ്രശ്നം കൂടിയല്ലെ ഇത്? ‘ഭർത്താവിനെ തിരിച്ചടിക്കാൻ ‘ കഴിയാത്ത വിധം അബലകളാവേണ്ടതുണ്ടോ സ്ത്രീകൾ? അനാവശ്യമായ ഭർതൃ രക്ഷാകർതൃത്വങ്ങൾ ഇപ്പാഴും തുടരുന്നത് എന്തു കൊണ്ട്?

Comments are closed.