‘വെള്ളമടിച്ച് വരുമ്പോൾ ചെരുപ്പൂരി വെറുതെ തൊഴിക്കാൻ ഒരു ഭാര്യ’ ‘മന്നാടിയരുടെ ഭാര്യ ആയി എത്തുന്ന നായിക’ എന്നി സങ്കൽപ്പങ്ങളിൽ നിന്ന് സ്ത്രീകേന്ദ്രീകൃതമായ, നായിക തന്റെ ഇഷ്ടങ്ങൾ തുറന്ന് പറയുന്ന ‘സെക്സ് ഈസ് നോട് എ പ്രോമിസ്’ ‘എന്ന് തുറന്ന് പറയുന്ന ഒരു കാലഘട്ടത്തിലേക്ക്, അത്തരം സിനിമകളിലേക്ക് മലയാളികൾ എത്തിയിട്ടുണ്ട് എന്നത് പ്രതീക്ഷയാണ്
‘Personally ഒരു സ്ത്രീ ആയി ജനിച്ചതിൽ benefit
തോന്നിയിട്ടുള്ള ഇടങ്ങളിൽ ഒന്നാണ് theatre ‘
മേഘ്‌ന അച്ചു കോശി
സിനിമ ഒരു ഭ്രാന്തായി തുടങ്ങിയത് അറിവ് വച്ച കാലത്താണെങ്കിലും അതിനുള്ള കാരണം ഒരുപക്ഷെ ,വളരെ മുന്നേ തുടങ്ങിയതാവാം! ഓർമയിൽ ഇന്നും ഉണ്ട് ആദ്യമായി തിയേറ്ററിൽ പോയി ഒരു സിനിമ കണ്ട ആ ദിവസം. മൂന്ന് വയസ്സുകാരിക്ക് അദ്ഭുതമായിരുന്നു ഇരുട്ട് നിറഞ്ഞ മുറിയിലെ ‘വലിയ ടിവി!’ കൂടെ ഇരുന്നാൽ പുറകോട്ട് പോവുന്ന കസേരകളും ദൂരെ ഒരു നേർത്ത വെളിച്ചമുള്ള മുറിയിൽ നിന്ന് വരുന്ന വർണ രശ്മികളും പിന്നെ ഇടയ്ക്കെപ്പോഴോ അപ്പൻ കൊണ്ട് വന്ന പോപ്‌കോണുകളും. ആദ്യം കണ്ട സിനിമ ‘തെങ്കാശിപ്പട്ടണ’മായിരുന്നു. കഥ മനസ്സിലാക്കാനുള്ള പ്രായം മൂന്ന് വയസ്സുകാരിക്ക് എത്രത്തോളമുണ്ടെന്ന് ചോദിച്ചാൽ ഇന്നെനിക്ക് അറിയില്ല; പക്ഷെ ആ സിനിമ ഇന്നും കാണുമ്പോൾ പഴയ തീയേറ്ററും ആ കസേരയും ക്യൂ നിന്ന് വാങ്ങിയ 30 രൂപയുടെ ബാൽക്കണി ടിക്കെറ്റ് സൂക്ഷിച്ച വച്ചതുമൊക്കെ ഓർമ വരും…
പിന്നീടങ്ങോട്ട് ഒരു പത്താം ക്‌ളാസ് വരെ സ്ഥിരമായി മാസത്തിലൊരിക്കൽ വീട്ടിൽ നിന്ന് സിനിമയ്ക്ക് പോവുമായിരുന്നു…
ഒടുവിൽ ഇന്ന് 30 രൂപ ടിക്കറ്റ് 300 കടന്നപ്പോഴേക്കും കൂടെ ഞാനും സിനിമയോടുള്ള എന്റെ പ്രാന്തും കൂടി!
എക്സൈറ്റ്‌മെന്റുകളുടെ അങ്ങേ അറ്റം
തനിച്ച് പോയി കണ്ട ആദ്യ സിനിമ ‘പ്രേമ’മാണ്. ഫസ്റ്റ് ഡേ ,ഫസ്റ്റ് ഷോ. ഒരു പക്ഷെ ലൈഫിൽ അന്നോളം അനുഭവിച്ച എക്സൈറ്റ്‌മെന്റുകളുടെ അങ്ങേ അറ്റമായിരുന്നു ഒറ്റക്ക് പോയി ആ ചിത്രം കണ്ടപ്പോൾ തോന്നിയത്. വലിയ ജനക്കൂട്ടത്തിന് നടുവിലൂടെ ഒറ്റക്ക് ഇടിച്ച് കയറി ചെന്ന് ‘ചേട്ടാ ഒരു ടിക്കറ്റ്’ എന്ന് പറഞ്ഞ് കൈയിൽ ആ തുണ്ടുകടലാസുമായി തിയേറ്ററിൽ ചെന്ന് കയറി സീറ്റിലിരുന്ന് പടം കഴിഞ്ഞ് ഇറങ്ങിയപ്പോൾ എന്തോ ഒരു വലിയ കൊടുമുടി ഒറ്റക്ക് കയറി തീർത്ത ഫീൽ ആയിരുന്നു.
Personally ഒരു സ്ത്രീ ആയി ജനിച്ചതിൽ benefit തോന്നിയിട്ടുള്ള ഇടങ്ങളിൽ ഒന്നാണ് theatre. നീണ്ട ക്യൂ നിൽക്കുന്നതിനിടയിൽ ചിലരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും ചുറ്റുമുള്ളവർ മാക്സിമം respect അല്ലെങ്കിൽ concern സ്ത്രീകൾക്ക് തീയേറ്ററിലും അല്ലെങ്കിൽ ടിക്കറ്റ് കൗണ്ടറിലും നൽകാറുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. ചില ചേട്ടന്മാർക്കാകട്ടെ ക്യൂവിൽ നിൽക്കുന്ന പെൺകുട്ടികൾക്ക് അടുത്ത നിമിഷം സ്വന്തം പെങ്ങന്മാരായി പ്രൊമോഷൻ തന്നുകളയും…”പെങ്ങളെ ഒരു ടിക്കറ്റ് എടുത്ത് തരുവോ” എന്ന് ചോദിച്ച് എത്തും!
സിനിമയിലെ പ്രണയങ്ങൾ എന്നെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെയൊക്കെയാണ് പ്രണയം എന്ന ചിന്ത മാറിയത് ,റിയൽ ലൈഫിൽ പ്രണയം ഇങ്ങനെയൊന്നുമല്ല എന്ന് സ്വയം അനുഭവിച്ചറിഞ്ഞതിന് ശേഷമാണ്! ആരുടെയും ജീവിതത്തിൽ ഒരിക്കലും സംഭവിക്കാത്തതല്ലെ സിനിമയിലെ പ്രണയങ്ങൾ എന്ന് ചോദിച്ചാൽ അങ്ങനെ സാമാന്യവത്കരിക്കുന്നത് ശരിയാണോ എന്നെനിക്ക് സംശയമുണ്ട്… കാരണം, ഗ്ലോറിഫിക്കേഷൻ വലിയ തോതിൽ പല സിനിമകിലുമുണ്ടെങ്കിലും ഇന്നുള്ള പല റിയലിസ്റ്റിക് സിനിമകളും റിലേഷന്ഷിപ്പിനെയും അതിലെ ഇഷ്യൂസിനെയും പച്ചയായി തന്നെ സ്‌ക്രീനിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട് എന്നതിൽ സംശയമില്ല. ഓരോ കാലഘട്ടത്തിലും സിനിമയുടെ നരേറ്റീവ് സ്വഭാവം മാറുന്നുണ്ട്. പത്മരാജന്റെ ക്‌ളാര അമാനുഷികമായ ഒരു പ്രണയിനി ആയി തോന്നുമ്പോഴും മൊയ്തീന്റെ കാഞ്ചന യഥാർത്ഥ ജീവിതത്തിന്റെ ആവിഷ്കാരമാണ്… പറഞ്ഞുവന്നത് പ്രണയം ഓരോരുത്തർക്കും ഓരോന്നാണ് സിനിമ അതിനെ ഇൻഫ്ലുവെൻസ് ചെയ്യുന്ന രീതിയും പലതാണെന്നാണ്.
ഏതെങ്കിലും നായകനോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ അതിനും ഉത്തരം ഓരോ പ്രായത്തിനനുസരിച്ച് മാറിവരും എന്നതാണ്. പണ്ടെപ്പോഴോ മീശ മുറുക്കി മുണ്ടു മടക്കി എത്തുന്ന നായകനോട് തോന്നിയ ഇഷ്ടം ഇന്ന് കാര്യങ്ങളെ കേൾക്കാനിഷ്ടപ്പെടുന്ന, ഒപ്പം യാത്രകൾ ചെയ്യുന്ന, അടുക്കളയിൽ സഹായിക്കുന്ന നായകന്മാരോടാണ്!
സ്ത്രീയെ സമൂഹത്തിൽ വളരെ വലിയ തോതിൽ ജൻഡർ ടൈപ്പ് ചെയ്യാൻ സിനിമകൾ കാരണമാകുന്നു എന്നത് യാഥാർഥ്യമാണ്. ആണിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണവൾ എന്ന രീതിയിലുള്ള, നായകന് വേണ്ടി എഴുതി രൂപകൽപ്പന ചെയ്ത, ചട്ടക്കൂടുകൾക്കുള്ളിൽ നിൽക്കുന്ന നായികയാണ് ഇന്ത്യൻ സിനിമയിലും മലയാള സിനിമയിലും കൂടുതലായി കാണുന്നത്. ‘വെള്ളമടിച്ച് വരുമ്പോൾ ചെരുപ്പൂരി വെറുതെ തൊഴിക്കാൻ ഒരു ഭാര്യ’ ‘മന്നാടിയരുടെ ഭാര്യ ആയി എത്തുന്ന നായിക’ എന്നി സങ്കൽപ്പങ്ങളിൽ നിന്ന് സ്ത്രീകേന്ദ്രീകൃതമായ നായിക തന്റെ ഇഷ്ടങ്ങൾ തുറന്ന് പറയുന്ന ‘സെക്സ് ഈസ് നോട് എ പ്രോമിസ്’ എന്ന് തുറന്ന് പറയുന്ന ഒരു കാലഘട്ടത്തിലേക്ക്, അത്തരം സിനിമകളിലേക്ക് മലയാളികൾ എത്തിയിട്ടുണ്ട് എന്നത് പ്രതീക്ഷയാണ്. ‘സ്ത്രീകൾക്ക് ഫ്രീഡം കൊടുക്കുന്ന ഫാമിലിയാണ് എന്റേത്’ എന്ന് ഷമ്മി പറഞ്ഞപ്പോൾ കളിയാക്കി ചിരിച്ചവരൊക്കെ പക്ഷെ വീട്ടിലെത്തിയപ്പോൾ സാറാസ് കണ്ട് നായികയ്‌ക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റുമിട്ടിരുന്നു എന്നത് തികച്ചും ഐറണി മാത്രം!!!
ഒരു മാസ് സ്ത്രീ കഥാപാത്രം എന്നത് മലയാളസിനിമയിൽ ഒരു വിദൂര സ്വപ്നമാണ്. അതേപോലെ തന്നെയാണ് സ്റ്റണ്ട് ചെയ്യുന്ന നായികയും! പക്ഷെ എന്റെ സിനിമസങ്കല്പങ്ങളിൽ സ്റ്റണ്ട് കുറച്ച് outdated ആണ്. റിയൽ ലൈഫിൽ ആക്ഷൻ അഥവാ സ്റ്റണ്ട് എത്രകണ്ടുണ്ട് എന്നാലോചിച്ചാൽ വളരെ ചെറിയ ശതമാനം മാത്രമേ കാണൂ. റിയലിസ്റ്റിക് സിനിമകളുടെ കാലഘട്ടത്തിൽ മാസ്സ് ആക്ഷൻ കാണിക്കുന്ന നായകന്മാർക്ക് ഫാൻസ് കുറവാണെന്നാണ് എന്റെ അഭിപ്രായം. പിന്നെ ശ്രദ്ധിച്ചിട്ടുള്ള ട്രെൻഡ് ബോളിവുഡിലൊക്കെ രാഷ്ട്രട്ര സ്നേഹത്തിൻ്റെ പിന്നാലെ പോയി സൈന്യത്തിൽ ചേർന്നിട്ടുള്ള നായികമാരെയാണ്.
പരാജയങ്ങളിൽ നിന്ന് ഉയർത്തെഴുനേൽക്കുന്ന നായകന്മാരെ സഹായിക്കുന്ന നായികമാർ എന്നതിലുപരി അത്തരമൊരു സ്ത്രീകഥാപാത്രം മലയാളസിനിമയിൽ ചുരുക്കമാണ്.
പറന്ന് നടക്കാനുള്ള ഒരു സ്‌പെയ്‌സ്, ഒരു കംഫോർട് സോൺ എനിക്ക് ഫിലിം ഫെസ്റ്റിറ്റിവലുകൾ തന്നിട്ടുണ്ട്. അവിടെ എത്തുന്ന സ്ത്രീകൾക്ക് ഒന്നുങ്കിൽ മറ്റുള്ളവരുടെ കണ്ണിൽ so called feminist, അത് അല്ലെങ്കിൽ കലാകാരി എന്നുള്ള പട്ടം ഉള്ളതുകൊണ്ടാവാം അത്! പിന്നെ ചില കഴുകൻ കണ്ണുകൾ എത്തിനോക്കുമ്പോൾ നല്ല രീതിയിൽ തന്നെ ഞാൻ പ്രതികരിച്ചിട്ടുമുണ്ട്. അപ്പോഴൊക്കെ കൂടെയുള്ള സ്ത്രീകളും പുരുഷന്മാരും അതിനെ support ചെയ്തിട്ടുമുണ്ട്.
തീയേറ്ററിനുള്ളിലെ മൂന്ന് മണിക്കൂർ ഞാൻ എനിക്ക് gift ചെയുന്ന കുറച്ച് സമയമാണ്. ചുറ്റിനുമുള്ള കണ്ണുകളെ മറന്ന് പൂർണ്ണമായും സിനിമയ്ക്കുള്ളിൽ കഴിയുന്ന സമയം. അത് ഞാൻ മുഴുവനായും enjoy ചെയ്യാറുണ്ട്. അവിടെ സദാചാരവാദങ്ങളുമായി എത്തുന്നവർ എന്നെ personnaly insecured ആക്കാറില്ല. തൊട്ടടുത്തിരിക്കുന്ന പരിചയമില്ലാത്ത ആണിനെ ഓർത്ത് ആ മൂന്നുമണിക്കൂർ നഷ്ടപ്പെടുത്താൻ ഇഷ്ടപെടാത്തത് കൊണ്ട് അതിനെ പറ്റി അധികം bothered ആവാറില്ല.
കുറച്ച്കൂടി personal ആയ ഒരു സിനിമാറ്റിക് എക്സ്പെരിയൻസ് ആണെനിക്ക് ott പ്ലാറ്റ്ഫോമുകൾ. ഞാൻ തീരുമാനിക്കുന്ന സമയത്ത് ഞാൻ ഇഷ്ടപ്പെടുന്ന ഇടത്തിരുന്ന് ഞാൻ തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ കാണാനുള്ള സ്വാതന്ത്ര്യമാണ് എനിക്ക് OTT. ഫിലിം റിവ്യൂ പ്രൊഫെഷൻ ആയിട്ടുള്ള ഒരു വ്യക്തി എന്ന നിലയിൽ തീയേറ്ററിലെ ഫസ്റ്റ് ഷോ എന്ന ആ വലിയ എക്സ്പെരിയൻസ് ott യിൽ എനിക്ക് കിട്ടാറില്ല. എങ്കിലും OTT സിനിമയെ കുറച്ച് കൂടി ജനകീയമാക്കുന്നുണ്ടെന്നും അതിലുപരി regional സിനിമകൾക്ക് ഒരു ഗ്ലോബൽ റീച്ച് നല്കാൻ OTT ക്ക് സാധിക്കുന്നുണ്ട് എന്നതിലും സംശയമില്ല. Financial side നോക്കിയാലും നല്ലൊരു തിയേറ്ററിൽ ഒരു സിനിമ കാണണമെങ്കിൽ ചെലവാക്കേണ്ടി വരുന്ന കാശുണ്ടെങ്കിൽ ഒരു മാസത്തെ OTT സബ്സ്ക്രൈബ് ചെയ്യാം.
സിനിമ സ്ത്രീകളെ കുറിച്ച് സംസാരിക്കണമെങ്കിൽ കൂടുതൾ സ്ത്രീകൾ സിനിമയെന്ന മാധ്യമത്തിലൂടെ തങ്ങളുടെ കലാസൃഷ്ടികളും സങ്കല്പങ്ങളും പറയണമെന്നാണ് എന്റെ അഭിപ്രായം. കാരണം പുരുഷൻ അറിയുന്ന സ്ത്രീയെ അല്ലെങ്കിൽ അവൻ കാണുന്ന സ്ത്രീയെയും കാണാൻ ആഗ്രഹിക്കുന്ന സ്ത്രീകളെയും മാത്രമാണ് അവർക്ക് വെള്ളിത്തിരയിൽ അവതരിപ്പിക്കാനാവുക. അത്തരം കഥാപാത്രങ്ങൾക്ക് അതിന്റെതായ limitations ഉണ്ടാകും. പക്ഷെ അവിടെയും പ്രശ്നം ,സിനിമ പ്രൊഫെഷനായി സ്വീകരിക്കുന്ന സ്ത്രീകളെ സമൂഹം അംഗീകരിക്കാം ശ്രമിക്കുന്നില്ല എന്നതാണ്.
(ക്രീയേറ്റീവ് ഡയറക്ടർ, Avenir Technology)