claas1

രണ്ട് കാലങ്ങൾ, രണ്ട് പെൺകുട്ടികൾ

ഏതോ യാത്രയ്ക്ക്പോവാൻ ബസ് സ്റ്റാന്റിൽ ചെന്നപ്പോഴാണ് അവളെകണ്ടത്. ഷാഹിന. സ്കൂളിലെ എന്റെപഴയ സഹപാഠി. പഠിക്കുന്ന കാലത്ത് വിവാഹം ചെയ്തു പോയതിനു ശേഷം ഇന്നാണ് കാണുന്നത്. കൈകൾ ചേര്‍ത്ത്പിടിച്ചപ്പോഴേ ഇല്ലാതായി, എത്രയോ വര്‍ഷത്തെഅപരിചിതത്വം.

അവളാകെ മാറിയിട്ടുണ്ട്. തടി കൂടി. മുഖം മെലിഞ്ഞു. ചുണ്ടിൽ, അവളെഓര്‍മ്മിപ്പിക്കുന്നആ പഴയ ചിരി. ശബ്ദത്തിൽ അല്പംപാകത. അവള്‍ക്കൊപ്പംഒരു മിടുക്കിപെണ്‍കുട്ടിയുണ്ട്. തോളിൽ ബാഗ്. നുണക്കുഴിക്കവിൾ. മിണ്ടുമ്പോൾ ഇളം ചിരി. ഞങ്ങളുടെ സംസാരത്തിലേക്ക്അവൾ ഇടയ്ക്കിടെ നോട്ടമയച്ചു. ഇടയ്ക്കിടെസ്വന്തം മൊബൈൽ ഫോണിലേക്ക്മടങ്ങി.
‘ഇതെന്റെ മോളാ, രണ്ടാമത്തെകുട്ടി. ഇപ്പോൾ മെഡിക്കൽ കോളജിൽ സെക്കന്റിയർ. ഞാനവളെ കൂട്ടിവരുന്ന വഴിയാ’’-ഷാഹിന പറഞ്ഞു.
ഞാനവളെ നോക്കി. അവളെന്നെനോക്കി ചിരിച്ചുകൊണ്ടിരുന്നു. ആ ചിരിയിൽ ഞാൻ പഴയ ഷാഹിനയെകണ്ടു. അവളുടെചിരി. ഞങ്ങളുടെപെണ്‍കുട്ടിക്കാലം. സ്കൂൾ നാളുകൾ. മിടുക്കിയായിരുന്നു അവൾ. നന്നായി പഠിക്കും. ക്ലാസിൽ ഞങ്ങൾ തമ്മിലായിരുന്നു സൗഹൃദമല്‍സരം. മുന്നിലെത്താനുള്ള വെപ്രാളമൊന്നുമില്ലായിരുന്നു. എങ്കിലും, മാറിമാറി ഞങ്ങൾ മുന്നിലെത്തി.
പത്താംക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അവളുടെവിവാഹം. ക്രിസ്മസ് പരീക്ഷയ്ക്ക്പിന്നാലെഒരു ദിവസം ക്ലാസിൽ നിന്ന് അവൾ യാത്രപറഞ്ഞ്ഇറങ്ങുകയായിരുന്നു. അകന്ന ബന്ധുതന്നെയായിരുന്നു വരൻ. വിവാഹശേഷം അവൾ വിദേശത്തായിരുന്നു ഏറെക്കാലം. ഞാനാവട്ടെപഠനവും ഹോസ്റ്റലുകളുമായി നടന്നു. പരസ്പരം കാണാനായില്ല. എങ്കിലും ഓര്‍മ്മയിലുണ്ടായിരുന്നു, അവൾ.
ആ അവളാണിപ്പോൾ മുന്നിൽ.

‘ഉമ്മാന്റെആഗ്രഹമാ. ഞാൻ പഠിക്കുന്നത് ഉമ്മാക്കുവേണ്ടിയാ’- ഷാഹിനയുടെകൈകളിൽ പിടിച്ച്അവളെന്നോട് പറഞ്ഞു.
‘സത്യമാടീ. എനിക്കുപറ്റാത്തത് ഇവള്‍ക്ക് പറ്റണം. വീട്ടുകാര്‍ക്കൊന്നും വലിയ താല്പര്യമില്ല. എങ്കിലും ഇവളെ പഠിപ്പിക്കണം. നന്നായി പഠിക്കുന്നുമുണ്ട് അവൾ’, ഷാഹിന പറഞ്ഞു.

‘കല്യാണത്തിനൊന്നും എന്നെക്കിട്ടില്ല, ആന്റീ. എനിക്ക്പഠിക്കണം. ജോലി വേണം. സ്വന്തംകാലിൽ നില്ക്കണം. ബാക്കിയെല്ലാം പിന്നെ’- അവൾ പറഞ്ഞു.

‘വിദേശത്തു പോവാനാ അവള്‍ക്കിഷ്ടം. അതു ഗള്‍ഫൊന്നുമല്ല. അമേരി ക്കയിലോ യൂറോപ്പിലോ മറ്റോ. ഈ നാട്ടിൽ നിന്നാൽ ശരിയാവില്ല എന്നാ അവൾ പറയുന്നത്’ -ഷാഹിന ആ വാക്കുകൾ പൂരിപ്പിച്ചു.

ഞാനന്നേരം ഞങ്ങളെ ഓര്‍ത്തു. അന്നത്തെ ഞങ്ങളെ. വിവാഹം മുന്നിൽ വന്നപ്പോൾ പഠനത്തില്‍ നിന്നുംമുറിഞ്ഞു പോയ അവളുടെ അവസ്ഥ. എതിര്‍ക്കാനൊന്നുംപറ്റില്ലായിരുന്നു അന്ന്. വിവാഹം എന്തോ ഭാഗ്യം പോലൊന്നായിരുന്നു. ഏതു നേരവും അതുണ്ടാവാമെന്ന സാധ്യത യുടെ മുനമ്പിലായിരുന്നു എല്ലാവരും പഠിച്ചിരുന്നത്. അതു മാത്രമായിരുന്നില്ല. ഇന്നത്തെ കുട്ടികളെപോലെയേ ആയിരുന്നില്ല അന്നത്തെ സാഹചര്യങ്ങൾ. മാനസികാവസ്ഥകൾ.

രണ്ടുകാലങ്ങൾ, രണ്ട്പെണ്‍കുട്ടികൾ
ആ കൂടിക്കാഴ്ചയ്ക്ക്ശേഷം, ഞാനിടയ്ക്ക്ഷാഹിനയെ ഓര്‍ക്കുമായിരുന്നു. പഠനം തുടര്‍ന്നിരുുന്നെങ്കിൽ ഷാഹിന എന്താവുമായിരുന്നു? എങ്ങനെയാവും ഷാഹിന മകളുടെ ഭാവിയെ കണ്ടുകൊണ്ടിരിക്കുന്നത്? എന്താണ് അവളും മകളും തമ്മിലുള്ള വ്യത്യാസം? അവരിരുവരുടെയും വിദ്യാഭ്യാസകാലം എങ്ങനെയാണ് വ്യത്യസ്തമാവുന്നത്?

ഷാഹിനയെ എനിക്കു പെട്ടെന്ന്മനസ്സിലാവും. മകളെയും. ഞാനടക്കമുള്ള പെണ്‍കുട്ടികളുടെ സ്കൂൾ കാലത്തെമനസ്സാണ് ഷാഹിനയുടേത്. മകള്‍ക്കാവട്ടെ, അധ്യാപികയെന്ന നിലയിൽ ക്ലാസ് മുറികളിൽ കണ്ടുപരിചയമുള്ള വിദ്യാര്‍ത്ഥിനികളുടെ മനസ്സും. താരതമ്യം ചെയ്യാനേ പറ്റാത്ത രണ്ടുകാലങ്ങളാണത്. സാഹചര്യങ്ങൾ അത്രയ്ക്ക് വ്യത്യസ്തം.

ഞാൻ സ്കൂളിൽ പഠിക്കുന്നകാലത്ത്കല്യാണം കഴിക്കുന്നതുവരെ പോവാനുള്ള ഇടത്താവളമായിരുന്നു പെണ്‍കുട്ടികള്‍ക്ക് പഠിത്തം. അങ്ങനെ ധരിച്ചുവെച്ചിരിക്കുന്ന കുട്ടികളായിരുന്നു അന്ന്കൂടുതൽ. അല്ലെങ്കിൽ, അങ്ങനെ ധരിക്കാനായിരുന്നു അന്നത്തെ സാമൂഹ്യാവസ്ഥ ശീലിപ്പിച്ചിരുന്നത്. അതിന്റെ ബാക്കിയായിരുന്നു ഞങ്ങളുടെയല്ലാം മനസ്സ്. ഇന്ന്ഷാഹിനയുടെയും എന്റെയും തലമുറയാണ് മാതാപിതാക്കൾ. ഞങ്ങൾ ജീവിച്ചിരുന്ന കാലത്തുനിന്ന്ഏറെ വ്യത്യസ്തമാണിന്ന് അവസ്ഥകൾ. പഠനത്തിന്റെ പ്രാധാന്യം കൃത്യമായി ബോധ്യമായ തലമുറ. ഗള്‍ഫ് ജീവിതവും പുറത്തുനിന്നുള്ള ധാരണകളുമെല്ലാം അതിനു ബലമേകി.

അന്നില്ലാത്ത വിധം തുറന്നകാലമാണിത്. ലോകം ഏറെചുരുങ്ങിയിരിക്കുന്നു. സാങ്കേതികവിദ്യകൾ പുറം ലോകത്തുനിന്നുള്ള കാറ്റുകടന്നുവരു ന്നജാലകങ്ങളായിരിക്കുന്നു. ആ കാറ്റ്അറിഞ്ഞും അനുഭവിച്ചും വളരുന്ന തലമുറയുടെ പ്രതിനിധിയാണ് ഷാഹിനയുടെ മകൾ. അവള്‍ക്കറിയാം എന്ത്പഠിക്കണമെന്ന്. ഏതു വഴികളിലൂടെ പോയാൽ താനാഗ്രഹിക്കുന്ന വിദ്യാഭ്യാസം ലഭിക്കുമെന്ന്. എത്രകാലം കൊണ്ട്താനാഗ്രഹിക്കുന്ന സ്വപ്നങ്ങൾ ചെന്നു തൊടാനാവുമെന്നും അവള്‍ക്കതറിയാം. അതാണ് അവളെ മുന്നോട്ടുനയിക്കുന്നത്. ഈ ലോകത്ത് തന്നെപ്പോലൊരുവള്‍ക്ക് ഇടമുണ്ടെന്ന ആ വിശ്വാസത്തിനുതകും വിധമാണ് അവൾ പഠനം ക്രമീകരിച്ചിട്ടുണ്ടാവുക തന്നെ.

കരിയറിസം എന്നൊക്കെനമ്മൾ പലതരത്തിൽ വിശേഷിപ്പിക്കുന്ന അവസ്ഥ. സത്യത്തിൽ, അതിനു പിന്നിൽ, ഒന്നേയുണ്ടാവൂ. സ്വന്തംകാലിൽ നില്ക്കണമെന്ന കുട്ടികളുടെ ആഗ്രഹം. വീട്ടകങ്ങളിൽ കുടുങ്ങിയ അമ്മമാരുടെ സാദ്ധ്യതകളും പരിമിതികളും നന്നായറിയാവുന്നഅവർ, തങ്ങള്‍ക്കു ജീവിക്കാനുള്ള പ്രധാന ആയുധമായി കണക്കാക്കുന്നത് സാമ്പത്തിക സ്വാശ്രയത്വം തന്നെയാവും. കരിയറിസമെന്ന ഈ വഴിയിൽ ഉറച്ചുനില്ക്കാൻ പ്രേരിപ്പിക്കുന്നത്, ഷാഹിന പറയും പോലെ, അമ്മയെപോലാവരുതെന്ന അവളുടെ താല്പ്പര്യംതന്നെയാവും.
ഷാഹിനയെയും മകളെയും താരതമ്യംചെയ്യുമ്പോൾ മുന്നിൽ രണ്ടുകാലങ്ങൾ കടന്നുവരുന്നുണ്ട്. അതെനിക്കുംകൂടി അറിയുന്നകാലങ്ങളാണ്. ഒന്ന്ഞാൻ വിദ്യാര്‍ത്ഥിനി ആയ കാലത്ത് അനുഭവിച്ച ജീവിതം. മറ്റേത് അധ്യാപികയെന്നനിലയിൽ എനിക്കറിയാവുന്ന വിദ്യാര്‍ത്ഥിനികളുടെ ജീവിതം. എന്താണ് അന്നത്തെയും ഇന്നത്തെയും കുട്ടികളുടെ മനസ്സിലിരിപ്പുകളെന്ന് ആലോചിക്കുമ്പോൾ മാറ്റങ്ങളുടെ വലിയൊരു പാത മുന്നിലെത്തുന്നു. ആ മാറ്റങ്ങൾ സൂക്ഷിച്ചുവായിക്കുമ്പോൾ രണ്ടുകാലങ്ങളിലെയും പെണ്‍കുട്ടികളുടെ മനോഭാവത്തിലും രീതികളിലും വന്നവ്യത്യാസങ്ങൾ എടുത്തുപറയാനാവുന്നു. രണ്ട്കാലങ്ങളെ താരതമ്യം ചെയ്ത് സാമാന്യവല്ക്കരിക്കാനല്ല ഈ ശ്രമം. മറിച്ച് വിദ്യാര്‍ത്ഥിനി എന്നനിലയിൽ നിന്നും അധ്യാപിക എന്ന നിലയിലേക്ക് മാറിയപ്പോൾ ഞാൻ കണ്ടകാഴ്ചകൾ പങ്കുവെയ്ക്കുകയാണ്.

ഭാവിയെക്കുറിച്ചുള്ള കണക്കുകൂട്ടലുകൾ
മുന്നിലിപ്പോൾ മറ്റൊരു കൂട്ടുകാരിയുണ്ട്. പി ജിക്ക്പഠിക്കുമ്പോൾ ആണ് അവള്‍ക്ക്ബോധ്യമായത്, ഭാഷാപഠനം ആയിരുന്നില്ല അവളുടെ വഴിയെന്ന്. അധ്യാപിക ആവലല്ല, അഭിനേത്രി ആവുന്നതായിരുന്നു സ്വന്തം വഴിയെന്ന്. സമാനമായിരുന്നു മറ്റൊരു കൂട്ടുകാരി പഠനകാല ശേഷം തുറന്ന്പറഞ്ഞ കാര്യം. ശാസ്ത്രത്തിന് പകരം ചരിത്രമായിരുന്നു താൻ പഠിക്കേണ്ടതെന്നാണ് അവൾ തിരിച്ചറിഞ്ഞത്. പ്രീഡിഗ്രി തേഡ് ഗ്രൂപ്പ്പഠിക്കുന്നത് ഏറ്റവും മോശക്കാരായ കുട്ടികൾ ആയിരുന്നെന്ന് കണക്കാക്കിയിരുന്ന ഒരു കാലത്ത്ചരിത്രം എന്ന ഓപ്ഷൻ ആലോചിക്കാൻ പോലുമാവാതെ ഫസ്റ്റ്ഗ്രൂപ്പ്എടുക്കുകയായിരുന്നു അവൾ. പിന്നൊരി ക്കലും ആ ട്രാക്കിൽ നിന്ന്പുറത്ത്പോവാനായില്ല. ഇത്തരം അനുഭവങ്ങൾ പലരും പില്ക്കാലത്ത്പറഞ്ഞുകേട്ടിട്ടുണ്ട്. ഇപ്പോൾ ആലോചിച്ചാൽ അതിന്റെ കാരണം അറിയാം. അന്ന്എന്ത്പഠിക്കണമെന്ന്, ഏത് വഴിക്ക്പോവണമെന്ന്പറഞ്ഞുതരാൻ ആരും ഉണ്ടായിരുന്നില്ല. പത്രങ്ങളിലൊക്കെ കാണുന്ന കരിയർ പംക്തികൾ ആശ്രയിച്ചിരുന്ന രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും കിട്ടിയതാവട്ടെ, ലാഭചിന്തകളിൽ അധിഷ്ഠിതമായി വിദ്യാഭ്യാസത്തെ കണ്ടവരുടെ പ്രായോഗിക ഉപദേശങ്ങൾ മാത്രമായിരുന്നു. ഇഷ്ടപ്പെട്ടവിഷയങ്ങൾ പഠിക്കാൻ കഴിയാത്തതല്ല, ഇഷ്ടപ്പെട്ടവിഷയങ്ങൾ കൊണ്ടെന്ത്പ്രയോജനം എന്ന ആലോചനകളായി രുന്നു അന്ന്മുന്നിൽ.

പുതിയ ക്ലാസ് മുറികളിൽ എന്നാൽ ഇത്തരക്കാർ കുറവാണെന്ന്തോന്നുന്നു. കുട്ടികള്‍ക്ക് ഇക്കാര്യങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. തൊഴിൽ സാധ്യതകളെക്കുറിച്ചും പഠന മേഖലകളെകുറിച്ചും ഭാവി യെക്കുറിച്ചുമെല്ലാം സുവ്യക്തമായ ധാരണകളുണ്ട് അവര്‍ക്ക്. ഏത് വഴിക്ക്പോയാൽ എവിടെ എത്താമെന്ന്അവരെ ആരും പഠിപ്പിക്കേണ്ട. ഇന്റര്‍നെറ്റിലൂടെയും, മറ്റ്സ്രോതസ്സുകളിലൂടെയും അവർ സ്വന്തം ഇടങ്ങൾ ആരായുന്നു. അതിന്റെ പോസിറ്റീവും നെഗറ്റീവുമായ വശങ്ങൾ വിശകലനം ചെയ്യുന്നു. തങ്ങള്‍ക്ക്പറ്റിയ തൊഴിൽ വഴിയും അതിലേക്കുള്ള മാര്‍ഗവും കണ്ടെത്തുന്നു. അതിനായി മെനക്കെടുന്നു. ചെന്നുപെടാവുന്ന ലോകത്തെകുറിച്ചും അവര്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുണ്ട്. പഠനം കഴിഞ്ഞ്ആരെയെങ്കിലും വിവാഹം ചെയ്ത് നാട്ടിലെവിടെയെങ്കിലും ജീവിക്കാം എന്ന്കരുതിയിരുന്ന തലമുറയിൽ നിന്ന് വ്യത്യസ്തമായി അവർ ലോകത്തിന്റെപലഭാഗങ്ങളിലുള്ള, പഠന, തൊഴിൽ സാധ്യതകൾ ആലോചിക്കുന്നു. അതിനായി പ്രയത്നിക്കുന്നു.
അളവറ്റ ആത്മവിശ്വാസം വേണ്ടൊരു മേഖലയാണിത്. സ്വന്തംവഴി തെര ഞ്ഞെടുക്കുക എന്നത് റിസ്കുള്ള ഒരു കാര്യമാണ്. ജീവിതം എങ്ങുമെത്തിയില്ലെങ്കിൽ അതിന്റെപഴി മുഴുവൻ സ്വയം ഏല്ക്കേണ്ട സാധ്യത. എന്നാൽ, എല്ലാഅപായസാധ്യതകളും ആരാഞ്ഞുകൊണ്ടുതന്നെതങ്ങള്‍ക്ക് ശരി എന്ന്തോന്നുന്നകരിയർ വഴിയിലൂടെ പോവാൻ പുതിയ കുട്ടികള്‍ക്ക് ആത്മവിശ്വാസമുണ്ട്.

തെളിഞ്ഞ ദിശാബോധവും കരിയറിനെകുറിച്ചുള്ള സമഗ്രാന്വേഷങ്ങളിലൂടെ കൈവന്ന ധാരണകളുമുള്ള കുട്ടികളാണ് അധ്യാപിക എന്നനിലയിൽ എന്റെ മുന്നിലെത്താറുള്ളത്. അവരെ കരിയറിസ്റ്റുകൾ എന്ന് വിളിക്കുന്നവരുണ്ട്. വിദ്യാഭ്യാസം എന്നത് തൊഴിലുണ്ടാക്കാനുള്ള എളുപ്പവഴിയല്ല എന്നൊക്കെ ആക്ഷേപങ്ങൾ ഈ തലമുറ കേള്‍ക്കുന്നുണ്ട്. എന്നാൽ, സൂക്ഷ്മമായി നോക്കിയാൽ, അവരുടെ ഈ ബോധ്യങ്ങള്‍ക്ക് പിന്നിൽ മുൻ തലമുറകളോ തങ്ങളുടെ മാതാപിതാക്കളോ ആണെന്ന് കണ്ടെത്താനാവും. മിടുക്കികളായിട്ടും എങ്ങുമെത്താതെപോയ അമ്മമാരുടെ ഗാര്‍ഹിക ജീവിതാവസ്ഥകൾ അവരെ മാറ്റിത്തീര്‍ത്തിരിക്കുന്നു. സാമ്പത്തിക സ്വാശ്രയത്വമാണ് ഒരു പെണ്ണിന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനമെന്ന്അവർ തിരിച്ചറിഞ്ഞിരിക്കുന്നു. കൃത്യമായ ദിശാബോധവും മുന്കൂട്ടിയുള്ള ആസൂത്രണവും കഠിന ശ്രമങ്ങളും ഉണ്ടെങ്കിൽ ആര്‍ക്കുംമുന്നിൽ തലകുനിക്കാതെനില്ക്കാനാവുമെന്ന്അവർ അറിയുന്നു. ഇത് തന്നെയാണ് കരിയറിസ്റ്റ്പഴികൾ കേള്‍ക്കുമ്പോഴും മറ്റെല്ലാറ്റിനും താല്ക്കാലിക അവധി നല്കി സ്വന്തം ലക്ഷ്യങ്ങള്‍ക്കായി മുഴുകാൻ അവരെ പ്രേരിപ്പിക്കുന്നത്. കൂസലില്ലാതെ ലോകത്തെ കാണുമ്പോൾ റോഡ് മുറിച്ചുകടക്കാൻ ഭയമുള്ളൊരു കൂട്ടുകാരി ഉണ്ടായിരുന്നു ഡിഗ്രികാലത്ത്. പഠനം അടക്കം മറ്റെല്ലാറ്റിലും മിടുക്കി എങ്കിലും ബസ് സ്റ്റാന്റിലും റോഡിലുമെല്ലാം എത്തുമ്പോൾ അവളാകെ പരിഭ്രമത്തിലാവും. ഒറ്റയ്ക്കുള്ള യാത്രകൾ പേടിപ്പിക്കും. അതിനാൽ, എല്ലായ്പ്പോഴും വീട്ടുകാരുടെ കരുതലിലും സംരക്ഷണയിലും നില്ക്കാൻ അവൾ സദാവെമ്പൽ കൊണ്ടു.

എന്നാൽ, ഒറ്റയ്ക്ക്കാര്യങ്ങൾ ചെയ്യാൻ ഒരു മടിയില്ലാത്തവരുടെ തലമുറയാണ് ക്ലാസ് മുറികളിൽ ഞാൻ കണ്ടതിലേറെയും. ദീര്‍ഘദൂര യാത്രകള്‍ക്ക് ഒറ്റയ്ക്കുംകൂട്ടായും പോവാൻ ആഗ്രഹമുള്ളവർ, യാത്രകൾ ഹരമായി കൊണ്ടുനടക്കുന്നവർ, ഹിമാലയ യാത്രകൾ അടക്കംസ്വപ്നം കാണുന്നവർ എന്നിങ്ങനെ പലതരം കുട്ടികൾ. യാത്രയിൽ മാത്രമല്ല, മറ്റെല്ലാകാര്യങ്ങളിലും ആരെയും കൂസാതെമുന്നോട്ട്പോവാനുള്ള ധൈര്യം ഉള്ളവരാണ് അവർ. ഒരു പ്രശ്നം വരുമ്പോൾ എളുപ്പം വാടിത്തളരാത്തവർ. നമ്മൾ നിരത്തുന്ന പലതരം മുന്നറിയിപ്പുകളെ കൂസലില്ലാതെ ചിരിച്ചുതള്ളാൻ അവര്‍ക്ക്ധൈര്യംനല്കുന്നത് പുതിയ കാലം നല്കുന്ന ധൈര്യംതന്നെയാവണം. പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങൾ നിരന്തരം നടക്കുമ്പോഴും, അത്തരം ആധികളിൽ കുടുങ്ങി സ്വയം ഒതുങ്ങാനല്ല അവര്‍ക്ക്താല്പ്പര്യം. എല്ലാറ്റിനോടും പൊരുതാനും അതിജീവിക്കാനുമാണ്. ധീരതയോടെ, നിര്‍ഭയം ലോകത്തെ നേരിടാനാണ് അവര്‍ക്കിഷ്ടം.

പുതിയ തലമുറയിൽ, എന്റെഓര്‍മ്മയിൽ മുന്നിൽ നില്ക്കുന്നകുട്ടികളു ടെ സവിശേഷതയാണ് ഞാനിവിടെ എടുത്തെഴുതുന്നത്. എല്ലാവരും അങ്ങനെയാവണമെന്നില്ല. എങ്കിലും, പഴയ തൊട്ടാവാടികളെയും പേടി ത്തൊണ്ടികളെയും എളുപ്പംപരിഭ്രമത്തിലേക്ക് വീഴുന്നവരെയും അവര്‍ക്കിടയിൽ നിങ്ങള്‍ക്ക്അധികം കണ്ടെത്താനാവില്ല.

ആൺ-പെൺബന്ധങ്ങളുടെസുതാര്യത ആൺപിള്ളേർ എന്തെങ്കിലും പറ ഞ്ഞാൽ മുഖത്ത്നോക്കി പറയാതെ വിറയ്ക്കുന്നൊരു കൂട്ടുകാരി ആൺ കൂട്ടങ്ങൾ വരുമ്പോൾ രക്ഷപ്പെടാൻ നടത്തുന്ന ഓട്ടം ഓര്‍മ്മയുണ്ട്. ആണുങ്ങളെ പേടിച്ചിട്ടൊന്നുമല്ല, മിണ്ടിശീലമില്ല, മുഖത്തു നോക്കി ശീലമില്ല എന്നാണ് അന്നവൾ അവളുടെ നെഞ്ചിടിപ്പുകള്‍ക്ക്നല്കിയിരുന്നവിശദീകരണം. ഗംഭീരമായ ആൺ പെൺ ബന്ധങ്ങളും സൗഹൃദങ്ങളും ഉണ്ടായിരുന്ന ഒരിടം തന്നെയായിരുന്നു ഞാൻ പഠിച്ചിരുന്നകാമ്പസുകൾ എന്നോര്‍ക്കുമ്പോഴും എന്റെ കൂട്ടുകാരിയെ പോലെ പലപെണ്‍കുട്ടികളെയും അന്നു കണ്ടുമുട്ടിയിരുന്നു എന്നു പറയാതെവയ്യ. പ്രണയപ്പേടിയുള്ളവർ, ആൺ സൗഹൃദങ്ങളെ ഭയക്കുന്നവർ, പെണ്‍കൂട്ടുകളിൽ മാത്രം അടഞ്ഞുനിന്നവർ എന്നിങ്ങനെ ഇപ്പോ ഓര്‍ക്കുകമ്പോൾ അത്തരം കൂട്ടുകാരികളെ അടയാളപ്പെടുത്താനാവുന്നുണ്ട്.
താരതമ്യേന വ്യത്യസ്തമായ സാഹചര്യമാണ് ഇപ്പോഴെന്നാണ് അനുഭവം. ആൺ സഹപാഠികളുമായും ആൺ സുഹൃത്തുക്കളുമായുമൊക്കെ പഴയതിലും തുറന്ന്ഇടപെടാൻ കഴിയുന്നുണ്ട് പുതിയ കുട്ടികള്‍ക്ക്. മറയില്ലാതെ എതിര് ലിംഗക്കാരോട് ഇടപെടാനും പോസിറ്റീവായ സൗഹൃദങ്ങൾ മുന്നോട്ടുകൊണ്ടുപോവാനും കഴിയുന്നുണ്ട്.

ആണ്‍കൂട്ടുകാര്‍ക്കൊപ്പം യാത്രപോവാനും സിനിമയ്ക്ക്പോവാനും ലിറ്റററി ഫെസ്റ്റുകള്‍ക്കോ ഫിലിം ഫെസ്റ്റിവലുകള്‍ക്കോ ഒക്കെപോവാനും ഒന്നും മടിയില്ലാത്ത കുട്ടികൾ. പെണ്‍കുട്ടി ആവുന്നത് കൊണ്ട്മാറിനില് ക്കേണ്ടതില്ലെന്നും തനിക്ക്മറ്റെല്ലാവരെയും പോലെ എല്ലാ കാര്യങ്ങളിലും സജീവമായി നില്ക്കാൻ അവകാശമുണ്ടെന്നും ഉറച്ചബോധ്യമുള്ളവരാണ് പുതിയ കുട്ടികൾ.

അധ്യാപകരുമായി ഗാഢമായ ബന്ധം സൂക്ഷിക്കുന്ന ഒരു പാട് കുട്ടികളെ ഇപ്പോൾ കാണാം. ഏറ്റവും സ്വകാര്യമായ കാര്യങ്ങൾ പോലും തുറന്നുപറയാനും അഭിപ്രായങ്ങൾ ആരായാനുമൊക്കെകഴിയുന്നവർ. ലൈംഗികത പോലുള്ള കാര്യങ്ങളോ ആര്‍ത്തവം പോലുള്ള കാര്യങ്ങളോ പരസ്യമായി സംസാരിക്കാൻ പുതിയ കുട്ടികള്‍ക്ക് ഒരു മടിയുമില്ല. മുമ്പത്തേക്കാൾ സുതാര്യമായ അധ്യാപക വിദ്യാര്‍ത്ഥിനി ബന്ധമാണ് ഇപ്പോഴെന്നാണ് പൊതുവായ എന്റെവിലയിരുത്തൽ.

മാതാപിതാക്കളുമായുള്ള ബന്ധത്തിലും ഏറെ വ്യത്യാസം കാണാം. പലമക്കളുള്ള കുടുംബങ്ങളില്‍ നി ന്നുവരുന്ന ഞങ്ങളുടെകാലത്തെ പെണ്‍കുട്ടികളേക്കാൾ വീടുമായി, മാതാപിതാക്കളുമായി ആഴമുള്ള ബന്ധം സൂക്ഷിക്കുന്നവരാണ് പലകുട്ടികളും. അണുകുടുംബം എന്നഇടം കുട്ടികള്‍ക്ക്കൂടുതൽ കരുതലും ശ്രദ്ധയും കിട്ടാൻ സഹായകമായിട്ടുണ്ട്. എന്തുംപറയാനാവുന്ന, പങ്കുവെയ്ക്കാനാവുന്ന ഇടങ്ങളായി പലരും മാതാപി താക്കളെകാണുന്നു. കുട്ടികളുടെ വളര്‍ച്ചയിൽ നേരിട്ട്ഇടപെടുകയും സുഹൃത്തുക്കളെപോലെ കൂടെനില്ക്കുകയും ചെയ്യുന്ന രക്ഷിതാക്കളും ഇപ്പോൾ വളരെകൂടുതലാണ്.

രാഷ്ട്രീയബോധങ്ങൾ, ബോധ്യങ്ങൾ
രാഷ്ട്രീയം പടിയിറങ്ങും മുമ്പുള്ള കാലത്തെ കാമ്പസുകളിൽ നിന്നും ഇപ്പോഴത്തെ കാമ്പസുകളെ വേറിട്ടുനിര്‍ത്തുന്നത് അരാഷ്ട്രീയതയാണ് എന്നനിരീക്ഷണം ഏറെകാലമായി കേള്‍ക്കാറുള്ളതാണ്. എഴുപതുകളി ലെ തിളച്ചുമറിയുന്ന കാലവുമായി ‘നാക്’ കാലത്തെ കാമ്പസുകളെ താരതമ്യം ചെയ്ത് അരാഷ്ട്രീയവാദികളുടെ ഇടമായി പുതിയ കോളജുകളെ സമീപിക്കുന്ന രീതിയും സാധാരണമാണ്. എന്നാൽ അത്തരം വിധിതീര്‍പ്പുകള്‍ക്ക്പിടികൊടുക്കാനാവാത്ത വിധം, ജീവിക്കുന്ന കാലത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള, രാഷ്ട്രീയ ബോധ്യമുള്ള പെണ്‍കുട്ടികളെ ക്ലാസ് മുറികളിൽ കാണാറുണ്ട്. സാമ്പ്രദായിക രാഷ്ട്രീയ പാര്‍ടികളോട് പൊതുസമൂഹത്തിനു നിലനില്ക്കുന്ന അവിശ്വാസവും താല്പര്യകുറവും തീര്‍ച്ചയായും കാമ്പസുകളിലുമുണ്ട്. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തോട് വിമുഖത കാണിക്കുന്ന സ്വഭാവവും പൊതുരാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് വിട്ടുനില്ക്കുന്ന സ്വഭാവവും ഇപ്പോഴും കാണാനാവും. എന്നാൽ, വിശാലമായ കാഴ്ചപ്പാടിൽ രാഷ്ട്രീയത്തെ സമീപി ക്കുന്ന, സാമൂഹ്യവിഷയങ്ങളെ ഗൗരവമായി സമീപിക്കുന്നവർ ക്ലാസുകളിൽ കാണാറുണ്ട്. സോഷ്യല് മീ്ഡിയയിലെ സജീവ ജീവിതമാണ് പലകുട്ടികളുടെയും രാഷ്ട്രീയ ബോധ്യങ്ങളെസാരമായി സ്വാധീനിക്കുന്നത് എന്ന്തോന്നിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഗൗരവമായ രാഷ്ട്രീയ അഭിപ്രായ പ്രകടങ്ങൾ നടത്തുന്ന പെണ്‍കുട്ടികളും പുതിയ കാമ്പസുകളിൽ ധാരാളമായുണ്ട്.

പ്രളയകാലത്ത്കേരളത്തിലുടനീളം രക്ഷാ- ദുരിതാശ്വാസ പ്രവര്‍ത്തന ങ്ങൾ നടത്തിയ കൂട്ടങ്ങളിലെല്ലാം പുതിയ തലമുറയിലെ കുട്ടികൾ ഉണ്ടായിരുന്നു. കലക്ഷൻ സെന്ററുകളിലും കുഞ്ഞു ഗ്രൂപ്പുകൾ നടത്തിയ താല് ക്കാലികകോൾ സെന്ററുകളിലുമെല്ലാം ന്യൂജെൻ പെണ്‍കുട്ടികൾ സജീവമായിരുന്നു. മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയമായിരുന്നു അവർ ഉയര്‍ത്തിപ്പിടിക്കാൻ ശ്രമിച്ചിരുന്നത്. സഹായം എത്തിക്കാനും പ്രളയത്തില്‍ പെട്ടവരെ രക്ഷിക്കാനുമെല്ലാം അവരെ പ്രേരിപ്പിച്ചത് സാമൂഹ്യരാഷ്ട്രീയ ബോധ്യങ്ങൾ തന്നെയായിരുന്നു.

ലൈംഗികത എന്നപേടിസ്വപ്നം
പഴയ ഒരു ബയോളജി അധ്യാപിക മനസ്സിലിപ്പോഴുമുണ്ട്. പ്രത്യുല്പാദന വുമായി ബന്ധപ്പെട്ട നിര്‍ണായകമായ ജീവശാസ്ത്ര അധ്യായം ക്ലാസിൽ പഠിപ്പിക്കാൻ മടിയായിരുന്നു അവര്‍ക്ക്. അതിന് നാണമായിരുന്നു അവര്‍ക്ക്. ആ പാഠം പഠിപ്പിക്കില്ലെന്നും അത് കുട്ടികൾ വായിച്ചുപഠിച്ചാൽ മതി എന്നുമായിരുന്നു അവരുടെ നിലപാട്. അത് ശരിവെക്കുന്നതായിരുന്നു ലൈംഗികതയെയും പ്രത്യുല്പ്പാദനത്തെയും കുറിച്ചുള്ള പാതിവെന്ത അറിവുമായി കഴിഞ്ഞിരുന്ന പല വിദ്യാര്‍ത്ഥിനികളുടെയും നിലപാട്. അത്തരം വിഷയങ്ങൾ ചിരിക്കാതെ പഠിപ്പിക്കാനാവുന്ന സാഹചര്യം ആയിരുന്നില്ല അന്ന് ഉണ്ടായിരുന്നതും.

എന്നാൽ ആ അവസ്ഥ കാര്യമായി മാറിയിട്ടുണ്ട്. ലൈംഗികതയെയും സ്ത്രീപുരുഷ ബന്ധങ്ങളെയും കുറിച്ച് തുറന്നു ചര്‍ച്ചചെയ്യാനും പോസിറ്റീവായ നിലപാടുകൾ എടുക്കാനും കഴിയുന്നൊരു ക്ലാസ്റൂം സാഹചര്യം ഇന്നു നിലവിലുണ്ട്. ആര്‍ത്തവത്തെ കുറിച്ചൊന്നും ഒന്നും പറയാൻ പറ്റുമായിരുന്നില്ലാത്ത പഴയ ക്ലാസ് മുറികൾ ഇന്നധികം കാണാനാവില്ല. സോഷ്യല്‍മീഡിയയിലടക്കം ഇത്തരം വിഷയങ്ങൾ പരസ്യമായി ചര്‍ച്ചചെയ്യുന്നതിൽ ഒരു വിമുഖതയും കാണിക്കാത്ത കുട്ടികളെ കാമ്പസിൽ കാണാം.

ക്ലാസ് മുറികൾ പഴയതിനേക്കാൾ സജീവമാക്കുന്നത് ഈ ഒരു തുറ സ്സാണെന്നാണ് അധ്യാപിക എന്ന നിലയിൽ എന്റെ ബോധ്യം. കുറേകൂടി തുറന്നു സംസാരിക്കുന്നവരാണ് പുതിയ കുട്ടികൾ. അവരോട് നമുക്കും കാര്യങ്ങൾ തുറന്ന്സംസാരിക്കാനാവും. ആ നിലയ്ക്ക്ക്ലാസ് മുറിയിലെ ചര്‍ച്ചകളെ പോസിറ്റീവായി മാറ്റാനും കഴിയുന്നുണ്ട്. ലൈംഗികവിദ്യാഭ്യാസം ഏറ്റവും അനിവാര്യമാവുന്നകാലത്താണ് നമ്മൾ ജീവിക്കുന്നത്. ആൺകുട്ടികള്‍ക്കും പെൺകുട്ടികള്‍ക്കും ഇക്കാര്യത്തിൽ ശാസ്ത്രീയമായ അറിവുകൾ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. അതിനുള്ള സാഹചര്യങ്ങളാണ് ക്ലാസ് മുറികളിൽ ഇപ്പോൾ ഉരുത്തിരിയുന്നത്. പെൺ കുട്ടികളുടെ ഈ തുറന്നസമീപനങ്ങൾ അതിനേറ്റവും സഹായകമാണ് എന്നാണ് എന്റെഅഭിപ്രായം.

ദിശാസൂചികൾ പറയുന്നത്
നമുക്കിനി ഷാഹിനയിലേക്ക്തിരിച്ചുവരാം. ഞാനാദ്യം പറഞ്ഞ എന്റെകൂട്ടുകാരി. ഷാഹിനയും മകളും അവരുടെ ലക്ഷ്യങ്ങളിലേക്കുള്ള വഴികളിലാണ്. മെഡിക്കൽ പ്രൊഫഷണൽ ആവുകയാണ് ഷാഹിനയുടെ മകളുടെആഗ്രഹം. അതിനായി അവൾ കഠിനാധ്വാനം ചെയ്യുന്നുണ്ട്. അവള്‍ക്ക്താങ്ങായി ഷാഹിന എന്ന അമ്മയുമുണ്ട്. ഷാഹിനയെ സംബന്ധിച്ചിടത്തോളം തനിക്ക്കിട്ടാത്ത ജീവിതമാണ് അവൾ മകളിലൂടെ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. പഠനത്തിനിടെ വിവാഹം കഴിഞ്ഞതിനാൽ തനിക്ക്എത്തിപ്പിടിക്കാൻ ആവാതെ പോയ ജീവിതമാണ് അവൾ മകളിലൂടെ സഫലീകരിക്കാൻ ശ്രമിക്കുന്നത്.

ആ അമ്മയും മകളുമാണ് ക്ലാസ് മുറിയിലെ രണ്ട്തലമുറകൾ. ഒരാൾ ക്ലാസ് മുറിയില്‍ നിന്ന്നേരെ ദാമ്പത്യത്തിലേക്ക് കേറിച്ചെന്നു. മറ്റേയാൾ വിവാഹം കഴിക്കും മുമ്പേ തനിക്കൊരു കരിയറും സാമ്പത്തിക സ്വാശ്രയത്വവും ഉണ്ടാവണമെന്ന് വാശിപിടിക്കുന്നു. അതിനായി ശ്രമിക്കുന്നു.
രണ്ട്കാലഘട്ടങ്ങളിൽ ക്ലാസ് മുറിയെ അറിഞ്ഞ ഈ രണ്ട്പെണ്‍കുട്ടികളാണ് രണ്ട്കാലങ്ങളുടെ ഏറ്റവും നല്ല ദിശാസൂചികൾ.

Add a Comment

Your email address will not be published. Required fields are marked *