ഓര്‍മയിലെ ഉള്ളിളക്കങ്ങള്‍

എസ്  ശാരദക്കുട്ടി ആവോളം വായിച്ചും സ്വപ്നം കണ്ടും പരിസരങ്ങളിലെല്ലാം തുള്ളിച്ചാടിയും നടന്ന പെൺകുട്ടിക്കാ ലമായിരുന്നു ഇന്നത്തെ പല പെൺ കുട്ടികളുടേതും പോലെ എന്റെയും. നിയന്ത്രണങ്ങളും താക്കീതുകളും ഓർമ്മപ്പെടുത്തലുകളുമുണ്ടായിരുന്നു. വഴിയരികിലെ കാഴ്ചകൾ കണ്ടു നടന്നാലോ ഏതെങ്കിലുമൊരു ആൺകുട്ടി അവന്റെ സ്വന്തം സൈക്കിളിൽ എന്റെ വീടിനു മുന്നിലെ വഴിയിൽ ചുറ്റി നടന്നാലോ പഴി എനിക്കു തന്നെയായിരുന്നു. എന്നിട്ടും കഴിവതും ...

‘പീട്യ’

വത്സൻ പിലിക്കോട് പീട്യ ‘ ഒരു പുതിയ വാക്കല്ല. ശരിയായ പ്രയോഗവുമല്ല (?). എന്നാലും മലയാളികളുടെ നാട്ടു ജീവി തത്തെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു വാക്കുണ്ടാവില്ല. പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ. ‘പീടിക ‘എന്ന വാക്കിന്റെ നാട്ടു മൊഴിയാണ് ‘പീട്യ’ ഇന്ന് നമ്മുടെ അറിവകങ്ങളിൽ അങ്ങനെയൊരു പദം പച്ച പിടിച്ചു നിൽപ്പില്ല. എന്നാലും ഗ്രാമീണ സംസ്കൃതിയെ രൂപപ്പെടുത്തുന്നതിൽ ...

കാഞ്ഞൻ-കാട്

പി.വി.കെ. പനയാൽ ഞങ്ങൾ, കാസറഗോഡൻ ‘ഗ്രാമീണരുടെ, ജീവനോപാധികളെ നിയന്ത്രിച്ചിരുന്നത് രണ്ട് ചന്തകളാ യിരുന്നു. ഒന്ന്: കണ്യാളംകര ചന്ത. കണ്ണികുളങ്ങരയുടെ തദ്ഭവമാണ് കണ്യാളംകര. ഉദുമ ടൗണിന്റെ മറുഭാഗത്ത് റെയിൽവേ ട്രാക്കിനപ്പുറം അങ്ങിങ്ങായി ശാഖകൾ വിടർത്തിനിൽക്കുന്ന മരത്തണലിൽ, ചാപ്പകളുടെ മുറ്റത്ത്, പരന്നുകിടക്കുന്ന കണ്യാളംകര ചന്ത കൂടുന്നത് ഞായറാഴ്ചയാണ്. എന്റെ വീട്ടിൽ നിന്ന് കുറുക്കുവഴിയിലൂടെ അഞ്ചാറു കിലോമീറ്റർ നടന്നാൽ ചന്തയിലെത്താം. ...

രണ്ട് പൊട്ടന്മാര്‍

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ അറുപതാം അദ്ധ്യായം കാഞ്ഞങ്ങാടിന് സ്വന്തമാകുമ്പോൾ ഈ നാടിന് എന്നേ സ്വന്തമായ രണ്ട് മരണമില്ലാത്ത കലാകാരന്മാരെ ഓർമ്മിച്ചു പോകുകയാണ്. കാഞ്ഞങ്ങാട് നഗരഹൃദയത്തിൽ തലവെച്ച്കിടക്കുന്ന വെള്ളിക്കോത്ത്ഗ്രാമത്തിലാണ് ഇവർ പിറന്നത്. ഏതാണ്ട്സദൃശമാണ് ഇരുവരുടെയും ജാതകനില. പൊട്ടന്മാരായിരുന്നു രണ്ടുപേരും. ഞങ്ങളുടെ നാട്ടുഭാഷയിൽ മരപ്പൊട്ടന്മാർ. പൊട്ടത്തരം വിളിച്ചുപറയുകയും കാട്ടിക്കൂട്ടുകയും ചെയ്തവർ. പക്ഷെ, വാക്കുകൾക്ക്പൊരുളെട്ടായിരുന്നു. പോരാ, പൊരുളായിരമായിരുന്നു. ഒരിക്കലും വായിച്ചുതീരാത്ത ...

വടക്കന്‍ മണ്ണടരുകള്‍ പറയുന്നത്

വെള്ളിക്കോത്ത് വായനശാലയിലേക്കു പോകാന്‍ കോട്ടയ്ക്കലില്‍ നിന്നും മുരളി എന്നെ കൂട്ടു വിളിച്ചപ്പോള്‍ തന്നെ ഒക്റ്റോബര്‍ മാസത്തെ ഈ ആദ്യ ഒഴിവുദിനം ഞാന്‍ മാറ്റിവെച്ചിരുന്നു. ഗാന്ധിജിയുടെ നൂറ്റി അമ്പതാമത് ജന്മവാര്‍ഷികദിനം. ഗാന്ധിയും ജയന്തിയുമൊക്കെ ഇനിയെത്ര കാലം എന്ന് ഒരു ഉറപ്പുമില്ല. രാവിലെ പത്രം കണ്ടതിന്റെ ഞെട്ടല്‍ ഒട്ടും വിട്ടു മാറിയിരുന്നില്ല. 1927 ഒക്റ്റോബര്‍ 26 നായിരുന്നു ഗാന്ധിജി ...