ഈ ഓണപ്പതിപ്പിൽ ഞങ്ങൾ പരസ്യങ്ങൾ ബോധപൂർവ്വം ഒഴിവാക്കുന്നു

എഡിറ്റോറിയൽ ഈ ഓണപ്പതിപ്പിൽ ഞങ്ങൾ പരസ്യങ്ങൾ ബോധപൂർവ്വം ഒഴിവാക്കുന്നു പുതിയ ലോകക്രമത്തിൽ മനുഷ്യരും പ്രസ്ഥാനങ്ങളും ഉയർത്തിപ്പിടിക്കേണ്ട ജനാധിപത്യ ജാഗ്രതയെ ഓർമ്മിപ്പിക്കാനും സർഗാത്മക ജനാധിപത്യ ചേരിയിൽ ഉറച്ചു നിൽക്കാനുമുള്ള ശ്രമങ്ങൾ ലോകത്തെമ്പാടും നടക്കുന്നുണ്ട്. പുതിയ ലോകം രോഗത്തിൻ്റെ ഒരു തടവറ പോലെയാണ്. എന്നാലും, അസാധാരണമായ ഇച്ഛാശക്തിയോടെ മനുഷ്യർ അതിജീവനം കണ്ടെത്തുന്നുണ്ട്. ജീവിതം പഴയതു പോലെയാവാൻ ഏറെ സമയമെടുക്കുമായിരിക്കാം.പക്ഷെ, ...

കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്നത്തെ രൂപത്തിൽ ആവശ്യമുണ്ടാവുമോ എന്ന ചോദ്യവും ഉയർന്നു വന്നേക്കാം

സംവാദം: വ്യക്തി, കുടുംബം, സദാചാരം മാർക്സ് കണ്ട കാലമോ ലോകമോ അല്ല ഇന്നുള്ളത്.വ്യക്തി, കുടുംബം, സദാചാരം ,തൊഴിൽ നിയമങ്ങൾ, മതം- എല്ലാം പുതിയ ക്രമങ്ങൾ തേടുകയാണ്.ഈ പുതിയ ലോകക്രമത്തിൽ, പുതുതായി രൂപപ്പെട്ടു കൊണ്ടിരിക്കുകയും നിർവ്വചിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ജീവിത വ്യാഖ്യാനങ്ങൾ എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഉൾക്കൊള്ളുന്നത്? കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ലോകത്തിൻ്റെ ഈ മാറ്റങ്ങൾ തിരിച്ചറിയുന്നതിൽ എത്രത്തോളം ...

പട്ടുനൂല്‍ പുഴുവിന്റെ ജീവിതം

മലയാള പുസ്തകവായനക്കാരുടെ ഹൃദയത്തിൽ ഇടം പിടിച്ച എഴുത്തുകാരനും എഡിറ്ററും പ്രസാധകനുമായിരുന്നു ഷെൽവി. എൺപതുകളിൽ പുസ്തകത്തിന്റെ തെരഞ്ഞെടുപ്പുകളിലും രൂപകല്പനയിലും ലിപിവിന്യാസത്തിലും ശ്രദ്ധേയമായ മാറ്റങ്ങൾ മൾബറി കൊണ്ടുവന്നു. പുസ്തക അലമാരകളിൽ അതുവരെ നാം കണ്ടിട്ടില്ലാത്ത പുതുക്കങ്ങളോടെ പലപല പുസ്തകങ്ങൾ. അതിനുപിന്നിൽ പ്രവർത്തിച്ച സർഗാത്മക മനസ്സ് ഷെൽവിയുടേതായിരുന്നു. ഷെൽവി: കവി, എഡിറ്റർ, പ്രസാധകൻ. എന്തിനായിരുന്നു ആ പുസ്തക മനുഷ്യൻ ആത്മഹത്യ ...

ലൂക്കാമഹറോന്‍ കഥകള്‍

ചേട്ടാ, ഈ കളിയിലിടക്കാരുടെ വീട്ടിലേക്ക് പോകുന്ന വഴിയേതാ? ഞാന്‍ ചോദിച്ചു. മാനെവിടുന്നാ? കാര്‍ന്നോര് മുഖത്തൊരു സംശയമിട്ട് തിരിച്ചുചോദിച്ചു. പുല്ലൂരാമ്പാറേന്ന് വരുന്നതാ. കളിയിലെടേലെ ചേച്ചീടെ കുഞ്ഞമ്മേടെ മോനാ. ഞാന്‍ അവള് പറഞ്ഞുതന്നതുപോലെ പറഞ്ഞു. ദേ, ഈ പുറകുവശത്തെ മുറ്റത്തോടെ മാറീട്ട് നടക്കല് കേറിപ്പോയാ മതി. കാര്‍ന്നോര് വഴി പറഞ്ഞുതന്നു. അവിടുന്ന് കളിയിലടക്കാരുടെ വീട്ടിലേക്ക് പോകാന്‍ അതേ വഴിയുള്ളൂ. ...

അടി

അടി എന്ന് കേൾക്കുമ്പോൾ നാം ഉത്സാഹത്തിലാണ്. ഒരടി കലശലെങ്കിലുമില്ലാത്ത ഉത്സവങ്ങൾക്കെന്തോ പോരായ്മയുണ്ട്. തെരുവിലൊരടി നടക്കുമ്പോൾ ഓടിക്കൂടുന്ന കാലുകൾക്ക് മുകളിലുളളത് ആരുമാകാം,എന്തുമാകാം.അടിച്ചൊതുക്കാൻ ശേഷിയുള്ളവർക്ക് സിനിമയിൽ മാത്രമല്ല, ജീവിതത്തിലുമുണ്ട് കാഴ്ചക്കാർ, അനുയായികൾ. അടി കൽപ്പറ്റ നാരായണൻ   കേരള നിയമസഭയിൽ നടന്ന വീരോചിതമായ ആ കയ്യാംകളി പോലെ ഹൃദയസ്പർശിയായതൊന്നും സമീപകാലത്ത്കാണുവാൻ ഭാഗ്യമുണ്ടായിട്ടില്ല. ആ ദൃശ്യങ്ങൾ നിരന്തരം സംപ്രേഷണം ചെയ്താൽ ...

ഈ കോറോണയുടെ ഏകാന്തതയിൽ ഞാൻ പേർത്തും പേർത്തും തിരിച്ചുപോയികൊണ്ടിരിക്കുന്ന മൂന്നു കവിതകൾ…

'കവിതാചരിത്രത്തിൽ രേഖീയത ഇല്ല. എന്റെ സങ്കൽപത്തിൽ കവിത - സാഹിത്യം തന്നെ - ഒരു തടാകം പോലെയാണ്. നിങ്ങൾക്ക്‌ എവിടേയ്ക്ക്‌ വേണമെങ്കിലും തുഴഞ്ഞുപോകാം.'  കഴിഞ്ഞ ദശകങ്ങളിൽ എഴുതിയ കവിതകളിൽ പെട്ടന്ന് ഓർക്കുന്ന മൂന്നു കവിതകളെ പറ്റി പറയാൻ 'റീഡ്‌ വിഷൻ' ആവശ്യപ്പെട്ടപ്പോൾ , ആരുടെ ഇടങ്ങളിലാണ് എൻ.എസ്.മാധവൻ തുഴ എറിഞ്ഞത്? 'ഈ കൊറോണയുടെ ഏകാന്തതയിൽ ഞാൻ ...

മോഹൻലാൽ മുന്നിൽ നിൽക്കുമ്പോൾ

'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ '(1980) എന്ന സിനിമ റിലീസ് ചെയ്യുമ്പോൾ ഒരു ആറാം ക്ലാസുകാരനായിരുന്നു, ഞാൻ. അന്ന് മുതൽ കയ്യിൽ ക്യാമറയുമായി അദ്ദേഹത്തിന് മുന്നിൽ നിൽക്കുന്ന ഈ നിമിഷം വരെ ലാലേട്ടന്റെ നിറഞ്ഞ ഒരു ആരാധകൻ.  മോഹൻലാൽ എന്ന വിസ്മയത്തെ ക്യാമറയിൽ പകർത്തിയ നിമിഷങ്ങളുടെ ഓർമകളിൽ 'വിസ്മയം' എന്ന വാക്കിന് സ്വന്തം ജീവിതത്തിലുള്ള അർത്ഥം തിരയുകയാണ് ...

ശിവരാമൻ

ഓർമ / സൗഹൃദം ശിവരാമന്റെ നേർത്ത, സ്ത്രൈണതയാർന്ന ചുണ്ടുകൾ. വശ്യമായ ചിരി. ചീകി ഒരു വശത്തേക്ക് ഉയർത്തിവെച്ച എണ്ണമിനുപ്പ് തെളിയുന്ന മുടി. തിളങ്ങുന്ന കണ്ണുകൾ. കാതുകളിൽ സംഗീതം പോലെവീഴുന്ന ശബ്ദം. മനോഹരങ്ങളായ കൈകാലുകൾ. ആകർഷകമായ കാൽവെയ്പുകൾ. അവിടെത്തന്നെ നിന്ന് കണ്ടു, അതെ , വർഷങ്ങൾക്കുശേഷം വീണ്ടും. ശിവരാമൻ സി.വി.ബാലകൃഷ്ണൻ വളരെ വർഷങ്ങൾക്കുശേഷം ഏതോ ഒരു ദിവസം ...