സ്വയംഭൂ : പ്രകാശ് മാരാഹി – 2
ഇരട്ടകള്‍ മന്ദഗര എന്ന് പ്രാചീനകാലത്ത് വിളിച്ചുപോന്നിരുന്ന ആ പട്ടണത്തിലെത്തിയതിന്റെ പിറ്റേന്നു തന്നെ ഞങ്ങളുടെ കൺസ്ട്രെക്ഷൻ സൈറ്റ് ഓഫീസിൽ എന്നെ കാണാൻ ഒരാൾ വന്നു. ദില്ലിയിൽനിന്ന് ഒരാഴ്ചമുമ്പ് അവിടെ എത്തിപ്പെട്ടതിന്റെ ശിഥിലതയും മടുപ്പും മനസ്സിൽനിന്ന് അപ്പൊഴും മാറാത്തതുകൊണ്ടുതന്നെ ഔദ്യോഗികകാര്യത്തിനല്ലാതെ പുറത്തുനിന്നുള്ള ഒരാളുടെ ആ ഒരു സന്ദർശനം എനിക്ക് ഉൾക്കൊള്ളാനാവാത്തതായിരുന്നു. അതിരാവിലെതന്നെ ഞാനവിടെ വരുമെന്ന് അയാൾ പ്രതീക്ഷിച്ചതുപോലെയുണ്ടായിരുന്നു. ...