ചായ – വാറ്റ്

മുൻ മന്ത്രിയും പിന്നീട് സഖാവുമായ ലോനപ്പൻ നമ്പാടനുമായി എൻ്റെ ചായപ്പീടികക്ക് വലിയ ബന്ധമുണ്ട്. ആരോടും ഇതുവരെ പറഞ്ഞിട്ടില്ലാത്ത ആ കാര്യം ഞാൻ പിന്നെ പറയാം. ജീവിതം പഴയ സമോവർ പോലെയാണ്, ചായക്കുള്ള വെള്ളം എടുത്തു കഴിഞ്ഞാലും ബാക്കിയുള്ള വെള്ളം തിളച്ചു കൊണ്ടിരിക്കും. പടിയൂർ മാങ്കുഴിയിൽ ഞങ്ങൾക്ക് ചെറിയെ കച്ചവടമുള്ള കാലം. ഡയറി എഴുതുന്ന ശീലമില്ലാത്തതിനാൽ നാളും ...

വാടകവീടുകളുടെ മുറ്റങ്ങൾ

"എത്ര വാടക വീട്ടിൻ മുറ്റമടിച്ചു ഞാൻ " എന്ന് സുഗതകുമാരിയുടെ ഏതോ ഒരു കവിതയിൽ വരിയുണ്ട്. അവരുടെ ശബ്ദത്തിൽത്തന്നെ കവിത കേട്ടുകൊണ്ടിരിക്കവേ, വളരെ മുമ്പേ മനസ്സിൽ പതിഞ്ഞ വരിയാണത്. സ്വന്തം വീടു പണിയാത്തവരുടെ നിരാശാനിശ്വാസം അതിൽ പതിഞ്ഞു കിടക്കുന്നുണ്ട്. പക്ഷെ,ഒരിക്കലും വീടുണ്ടാക്കാൻ കഴിയാത്ത അനേകകോടികളുണ്ടെന്ന ബോധം ആ നിരാശയെ നിഷ്കാസനം ചെയ്യാറാണ് പതിവ്. എൻ്റെ ജീവിതത്തിലെ ...

കള്ള്ഷാപ്പും നാടകദിനങ്ങളും

മനുഷ്യജീവിതത്തെ മുന്നോട്ടും പിന്നോട്ടും നയിക്കുന്നതിൽ പലപ്പോഴും യാദൃച്ഛികതകൾക്ക് വലിയൊരു പങ്കുണ്ട്. അതിജീവനത്തിനായി നാടകത്തിൽ എന്നപോലെ ജീവിതത്തിലും ഒട്ടനവധി വേഷങ്ങൾ കെട്ടാൻ എനിക്ക് അവസരങ്ങൾ ലഭിച്ചതും അതുകൊണ്ട് തന്നെയാകണം. കള്ള് ഷാപ്പിലെ വില്പനക്കാരനായ ഞാൻ എങ്ങിനെ നാടകപ്രവർത്തകനായി? അല്ലെങ്കിൽ, നാടകക്കാരനായ ഞാൻ എങ്ങിനെ കള്ളുഷാപ്പിലെത്തുന്നവർക്ക് മദ്യംവിളമ്പാനും, പലപ്പോഴും അവരുടെ ഛർദ്ദിൽ വാരാനും നിയുക്തനായി? താൻ എഴുതിയ 'സർപ്പസത്രം' ...

എല്ലാ വഴികളിലുമുണ്ട് കവിതകള്‍

എന്റെ അമമാര്‍ക്ക് എഴുതാന്‍ കഴിയാതെ പൊയതാണ് ഞാന്‍ കവിതകളാക്കിയത് എന്ന് പലപ്പോഴും ഞാന്‍ പറഞ്ഞിട്ടുണ്ട്. അമ്മമാരുടെ കയ്യില്‍ ഒരു പേന കൊടുത്തിരുന്നെങ്കില്‍ അവര്‍ അവരുടെ കയ്യിലെ ചട്ടുകം നിലത്തുവെച്ച് ആത്മഗതമായി പറയുന്നതത്രയും എഴുതി എഴുതി സരഗാത്മകലോകം അവര്‍ കീഴടക്കിയേനേ. അടുക്കളയില്‍ ഞാന്‍ എന്റെ സമയം ചെലവഴിച്ചിട്ടേ ഇല്ല എന്ന് തന്നെ പറയാം.ഇപ്പൊഴും വീട്ടിലുള്ള ദിവസങ്ങളില്‍ അടുക്കളയില്‍  ...

നാടുവിട്ടുപോയ പാട്ടുകാര്‍

സുറാബ് എന്നും വയറുവേദനക്കാരനായ ഒരാളുണ്ടായിരുന്നു എന്റെ തറവാട്ടിൽ.വയറുവേദന വരുമ്പോഴൊക്കെ അയാളുടെ മരുന്ന് പാട്ടായിരുന്നു.എല്ലാപാട്ടിലും ' തടകിമണത്ത് ' മുത്തംകൊടുക്കുന്ന ഒരു പെണ്ണുണ്ടായിരുന്നു. പെണ്ണുകെട്ടാതെ പാടിപ്പാടി വേദനയോടെ കടന്നുപോയ ഒരാൾ.വേദന വരുമ്പോഴൊക്കെ കരിഞ്ചായ ഊതിക്കുടിക്കും.പാട്ടുപാടും. ഇത് കേട്ടുകഥയാണ്.ആ വേദനിക്കുന്ന ഗായകനെ ഞാൻ കണ്ടിട്ടില്ല.ഞങ്ങളുടെ മാമനെ.ഒരിക്കൽ ഉമ്മ പറഞ്ഞു." മാമന്റെ തനി പകർപ്പാണ് നിനക്ക്‌. തിന്നാനും കുടിക്കാനൊന്നും വേണ്ട...." ...

കൂകിപ്പായുന്ന-കവിത

ഓരോ തീവണ്ടിയും ഓരോ കവിതയാണ്. വ്യത്യസ്തമായ ജീവിതങ്ങളെ ഉള്ളിൽപ്പേറുന്ന ചടുലതാളമാർന്ന ഉരുക്കു കവിത. തീവണ്ടിയാത്രകൾ പലപ്പോഴും എന്റെ കവിതയെഴുത്തിന് ഉൾപ്രേരകമായിത്തീർന്നിട്ടുണ്ട്.  അത്തരം യാത്രകളിൽ തീവണ്ടിയുടെ അകം പുറം കാഴ്ചകൾ  എന്റെ കവിതയിൽ പലപ്പോഴും അങ്കനപ്പെട്ടിട്ടുണ്ട്. "പല ദേശക്കറ പറ്റിക്കുതിച്ചു പായും ബഹുദൂരത്തീവണ്ടിയിരമ്പിയെത്തി കനൽ കത്തിത്തിളയ്ക്കുന്ന കലികാലത്തിൻ കഥ വായിച്ചിരിപ്പൂ ഞാനതിനകത്ത് കദനങ്ങൾ നിറയുന്ന ബോഗികൾക്കുള്ളിൽ കയറുന്നുണ്ടിറങ്ങുന്നുണ്ടനേകജൻമം ...

വടക്കിന്റെ ജൈവ സമരങ്ങൾ

കാഞ്ഞിരോട് എന്നായിരുന്നു കാസർകോടിന്റെ പഴയപേര്. കാഞ്ഞിരനാട് എന്നർത്ഥം. ഇതിന്റെ കന്നടമൊഴിമാറ്റമാണ് കാസറഗോഡ് - കാസറയെന്നാൽ കാഞ്ഞിരമരം. കാഞ്ഞങ്ങാട് ആകട്ടെ കാഞ്ഞിരനാട് എന്ന അർത്ഥത്തിലോ കാഞ്ഞൻ എന്ന നാട്ടുരാജാവ് ഭരിച്ചതുകൊണ്ടോ ഉണ്ടായ പേരത്രേ. ഏതായാലും കാഞ്ഞിരമരത്തിന് കാസർഗോഡിന്റെ സാംസ്കാരിക ഭൂമികയിൽ അവഗണി ക്കാനാവാത്ത സ്ഥാനമുണ്ട്. മനുഷ്യസംസർഗം കൊണ്ട്നൂറ്റാണ്ടുമുമ്പേ ക്ഷയിച്ചു തുടങ്ങിയ കാസർഗോട്ടെ നിത്യഹരിതവനങ്ങൾ പതുക്കെ ഇലകൊഴിയും വനങ്ങളും ...

ഒരു വടക്കന്‍ ഓര്‍മ

സോമന്‍ കടലൂര്‍ 2003 വരെ വടക്കേ വടക്കൻ കേരളം എന്നെസംബന്ധിച്ച് വിദൂരതയിലുള്ള, കേവലവിവരങ്ങളിലൂടെ മാത്രം അനുഭവിച്ചറിഞ്ഞ ദേശമായിരുന്നു. പൂരക്കളിയെക്കുറിച്ചും വയനാട്ടുകുലവനെക്കുറിച്ചും യക്ഷഗാനത്തെക്കുറിച്ചും കോഴിപ്പോരിനെക്കുറിച്ചും ചന്ദ്രഗിരിക്കോട്ടയെക്കുറിച്ചുമൊക്കെ പഠിച്ചും പഠിപ്പിച്ചും കഴിഞ്ഞുപോരുന്നതിനിടയിലാണ് തികച്ചും യാദൃച്ഛികമായി സാംസ്കാരിക ബഹുത്വം നിറഞ്ഞ മണ്ണിലേക്ക്ഞാൻ എത്തപ്പെടുന്നത്. 2003 മുതൽ 2005 വരെ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മലയാളവിഭാഗത്തിൽ ഗസ്റ്റ് ലക്ചററായി, കാഞ്ഞങ്ങാട്ടുള്ള പി സ്മാരകത്തിൽ ...