‘കം സെന്റി ദക്തൂറ?’

കം സെന്റി ദക്തൂറ?എത്ര സെന്റിമീറ്റർ ഗർഭ പാത്ര വികസനമായെന്നാണ് ചോദ്യം. വീടടുത്താണ്. കാറുണ്ട്. പോയിട്ടു കുറച്ചു കഴിഞ്ഞുവരാം.പത്തു സെന്റിമീറ്റർ ഗർഭപാത്ര വികസനമായാലാണ് പ്രസവമുണ്ടാവുകയെന്നും ഓരോ സെന്റിമീറ്റർ വികസനത്തിനും ഏകദേശം ഒരു മണിക്കൂറോളമെടുക്കുമെന്നൊക്കെയുള്ള പ്രായോഗിക പരിജ്ഞാനമൊക്കെ അവർക്കുണ്ട്. നല്ല വേദനയുണ്ടെങ്കിൽ ഈ ഒരു മണിക്കൂർ നിയമത്തിനൊന്നും പ്രസക്തിയില്ലെന്നറിയുന്ന ദക്തൂറ വഴങ്ങുന്നില്ല. 'പ്രശ്‌നങ്ങളുണ്ടാകാം. അഡ്മിറ്റ് ചെയ്യുകയാണ് നല്ലത്. 'വേണ്ട ...

മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട് : ‘വിവാഹം മാത്രമല്ല, വേർപിരിയലുകളും ആഘോഷിക്കപ്പെടേണ്ടതാണ്!’

'തലയണ മന്ത്ര'ത്തിലെ 'കാഞ്ചന 'വാസ്തവത്തിൽ ഒരു പാവം സ്ത്രീയാണ്. ആഡംബരങ്ങളോടും ആഭരണങ്ങളോടും അവൾക്ക് അടക്കാനാവാത്ത മോഹമുണ്ട്. അവൾ ഭർത്താവിൻ്റെ മനസ്സ് മാറ്റിയെടുക്കുന്നത് പലപ്പോഴും ദേഷ്യപ്പെട്ടിട്ടല്ല, സ്നേഹം കൊണ്ടാണ്. അതുകൊണ്ടാണ് 'തലയണമന്ത്രം' എന്ന പേര് തന്നെയിട്ടത്. താനൊരു പാവമാണെന്നും വീട്ടിൽ പുതിയൊരു മരുമകൾ വന്നപ്പോൾ തന്നെ വിലയില്ലാതായി എന്നും പറഞ്ഞ് അവൾ വിലപിക്കുമ്പോൾ ഭർത്താവ് വാസ്തവത്തിൽ അതിൽ ...

‘കലിപ്പൻ്റെ കാന്താരി ‘ എന്ന തലോടൽ ആർക്കു വേണം!

ഒന്ന്: ആർജ്ജവമുള്ള സ്ത്രീകൾ കേരളത്തിൽ ഉണ്ട്. പക്ഷെ, അതൊരു ചെറിയ വിഭാഗം മാത്രമാണ്. അതുകൊണ്ട് തന്നെ സ്ത്രീ ശക്തീകരണം കേരളത്തിൽ പൂർണമല്ല. തെളിവുകൾ നാം കണ്ടുകൊണ്ടിരിക്കുന്നു. പുരുഷമേൽക്കോയ്‌മകളും സ്ത്രീക്കു കൽപ്പിക്കപ്പെട്ടിരിക്കുന്ന ചട്ടക്കൂടുകളും സമൂഹത്തിന്റെ 'സ്മാർത്ത വിചാരണകളും ' അതെ അളവിൽ തുടരുകയാണ്. സ്വന്തം തൃപ്തിക്കും സന്തോഷത്തിനുമപ്പുറം മറ്റുള്ളവരുടെ താല്പര്യത്തിനു വില നൽകണം... അങ്ങനെ മനസ്സിലാക്കിയിരിക്കുന്നു. സമൂഹത്തോടൊപ്പം ...

സ്നേഹം ബാധ്യതയാവുമ്പോൾ സ്ത്രീകൾ നിശ്ശബ്ദയാവരുത്

ഒന്ന്: ചെറുപ്പം മുതലേ പെൺകുട്ടികളെ പറഞ്ഞുപഠിപ്പിച്ച, പഠിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഒരു കാര്യമുണ്ട്, 'അടങ്ങിയൊതുക്കി അച്ചടക്കത്തോടെ നിൽക്കണം', 'അടക്കവും ഒതുക്കവു 'മുള്ള പെൺകുട്ടിയാകണം. എന്താണ് 'അടക്കവും ഒതുക്ക'വുമെന്നുള്ളത് അവൾ വളരുന്ന കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഇടപെടലുകൾക്കനുസരിച്ച് വ്യത്യാസപ്പെടും. പെൺമക്കൾക്ക് സ്വാതന്ത്ര്യം നൽകുന്നു എന്ന് അവകാശപ്പെടുന്ന കുടുംബങ്ങളുടെ കൈയിൽ പോലും അവളെ കെട്ടിയിട്ട ചരടിന്റെ അറ്റം കാണും. ശബ്ദമുയർത്താത്ത പെൺകുട്ടികളെയാണ് നമ്മുടെ സമൂഹത്തിന് ...

ഹെഡ് ഫോണിൽ കവിത കേൾക്കുമ്പോൾ

ആലപിക്കപ്പെടാനുള്ളതാണ് കവിതകൾ. നമ്മുടെ പ്രശസ്തരായ ചില കവികൾ ആലാപനത്തിലൂടെ വേറൊരു തലത്തിൽ കവിതകൾ ജനകീയമാക്കി. ഇപ്പോൾ വായിക്കാവുന്നതു പോലെ ഹെഡ് ഫോണിൽ കവിതകൾ കേൾക്കാം. 'കാസെറ്റ് കവികൾ ' എന്ന വലിയൊരു ആക്ഷേപം നമ്മുടെ ചില കവികൾ ഒരു കാലത്ത് നേരിട്ടിരുന്നു. ഒരു കവി വേറൊരു കവിയുടെ കവിതകൾ കേൾക്കുമ്പോഴുള്ള അനുഭവമെന്താണ്? ആലാപന മികവ് എത്രത്തോളം ...

ചിലപ്പോൾ ഏകാധിപതിയായ പുരുഷന്മാരുടെ ‘ഒളിയിടമാണ് ‘ കുടുംബം

സ്ത്രീധന മരണങ്ങളും കൊലപാതകങ്ങളും വീണ്ടും കേരളത്തിൽ ചർച്ചയാകുമ്പോൾ പ്രശ്നത്തിന്റെ വേര് വെറും ധനാർത്തിയിൽ മാത്രമാണെന്ന് കരുതുന്നത് കാര്യങ്ങളെ ലളിതവൽക്കരിക്കലാവും. വിവാഹം കുടുംബം, ആണത്തം, പെണ്ണത്തം എന്നിങ്ങനെയുള്ള നമ്മുടെ സങ്കല്പങ്ങളിൽ തന്നെയാണ് പ്രശ്നം. പെണ്ണിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴും വിവാഹമാണ് ജീവിതത്തിലെ പരമപ്രധാനമായ സംഗതി. പഠനവും തൊഴിലും താൻപോരിമയും ഒക്കെ അതിനു താഴയേ വരുന്നുള്ളൂ. ഡിഗ്രി പഠനത്തിനിടയിൽ 'നല്ല ...

‘ചേർത്തു പിടിക്കൽ ആഗ്രഹിച്ച പെൺകുട്ടികൾ തിരസ്കരിക്കപ്പെടുമ്പോൾ ആരോട് പരാതി പറയുമെന്നാണ് നിങ്ങൾ കരുതുന്നത്?’

ഒന്ന്: സ്ത്രീശാക്തീകരണം പുരുഷന്മാർ നടത്തുന്നിടത്തെല്ലാം പാളിപ്പോകാനുള്ള സാധ്യത അധികമാണ്. ആണിന് വേണ്ടി പടക്കപ്പെട്ടതെന്ന് ആണുങ്ങൾ തെറ്റിദ്ധരിച്ച് ഉടമസ്ഥത കാണിക്കുന്ന ഇടങ്ങളിൽ സ്ത്രീശാക്തീകരണം കെട്ടുകഥ അല്ലെങ്കിലും snail pace ൽ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. സ്ത്രീധന പ്രശ്നങ്ങൾക്കും institutional murder നും visibility കൂടുതലായി എന്നല്ലാതെ ഇത് ആദ്യമായി ഉണ്ടാകുന്നതല്ല. Patriarchy യുടെയും marriage സിസ്ററത്തിന്റെയും തുടക്കം ...

‘കേരളം ഭയങ്കര സംഭവമാണെന്ന് ചുമ്മാ പറയാതെ, പ്രശ്നങ്ങൾ മനസ്സിലാക്കൂ!’

കേരളത്തിലെ സ്ത്രീ ശക്തീകരണത്തിന്റെ പാതയിലാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ അതിൻ്റെ ഗുണപരമായ വളർച്ച എവിടെ വരെയെത്തി എന്ന് അവലോകനം ചെയ്യാനൊന്നും ആയിട്ടില്ല. 'തുടങ്ങിയിട്ടേയുള്ളു'. 'പ്രശ്നമുണ്ട് 'എന്ന് മനസ്സിലാക്കലാണല്ലോ ഏത് പ്രശ്നത്തിന്റെയും പരിഹാരത്തിന്റെ ആദ്യ പടി. അത് സംഭവിക്കുന്നുണ്ട്. കേരളം ഭയങ്കര സംഭവമാണെന്ന് ചുമ്മാ പറയുന്നത് വിട്ട് ഇത്തരം പ്രശ്നങ്ങളൊക്കെ ഉണ്ട് എന്ന് നമ്മൾ അംഗീകരിച്ചു ...